തളിപ്പറമ്പ്: കുറ്റിക്കോലില്‍ ഭാര്യയും ഭര്‍ത്താവും വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍. കുറ്റിക്കോല്‍ സ്വദേശി സുധീഷും ഭാര്യ തമിഴ്‍നാട് സ്വദേശി രേഷ്മയുമാണ് മരിച്ചത്. വീടിന്‍റെ കുളിമുറിയിലാണ് ദമ്പതികളുടെ മൃതദേഹം കണ്ടെത്തിയത്. ഇരുവരുടെയും വിവാഹം കഴിഞ്ഞിട്ട് എട്ടുമാസങ്ങള്‍ മാത്രമേ ആയിട്ടുള്ളു.

കഴുത്തില്‍ കയറുമായി നിലത്ത് കിടക്കുന്ന രീതിയിലാണ് രേഷ്മയുടെ മൃതദേഹം.ഇരുവരും തമ്മില്‍ നിരന്തരം വഴക്ക് ഉണ്ടായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു.പരിയാരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭ്യമായതിന് ശേഷമായിരിക്കും തുടര്‍നടപടികള്‍.