Asianet News MalayalamAsianet News Malayalam

കൈ വെട്ടി, കള്ളക്കേസിൽ കുടുക്കി, ലൈം​ഗിക പീഡനക്കേസിൽ മുസ്ലീം യുവാവിനെ കുറ്റവിമുക്തനാക്കി കോടതി

മകന്റെ കൈയ്യിൽ 786 എന്ന് പച്ചകുത്തിയത് കണ്ട് മതവിദ്വേഷത്തിന്റെ പേരിലാണ് ആക്രമിച്ചതെന്ന് 29കാരൻ ഇഖ്ലാഖ് സൽമാന്റെ രക്ഷിതാക്കൾ ആരോപിച്ചു.

Court acquits Muslim youth in sexual assault case
Author
Chandigarh, First Published May 25, 2022, 11:35 AM IST

ചണ്ഡിഗഡ്: മതവിദ്വേഷത്തിന്റെ പേരിൽ കൈ വെട്ടിമാറ്റുകയും പിന്നീട് ലൈം​ഗികാരോപണത്തിന് വിധേയനാകുകയും ചെയ്ത മുസ്ലീം യുവാവ് കുറ്റക്കാരനല്ലെന്ന് കോടതി. ആൺകുട്ടിയെ ലൈം​ഗികമായി പീഡിപ്പിച്ചുവെന്നാരോപിച്ചാണ് യുവാവിനെതിരെ പൊലീസിൽ പരാതി ലഭിച്ചത്. ഒരു കൂട്ടം ആളുകൾ ചേ‍ർന്ന് യുവാവിന്റെ കൈ വെട്ടിമാറ്റിയതിൽ ഇയാൾ പൊലീസിൽ പരാതി നൽകിയതിന് പിന്നാലെയാണ് ഇയാൾക്കെതിരെ ലൈം​ഗികാരോപണ പരാതി ഉയ‍ർന്നത്. ഉത്ത‍ർപ്ര​ദേശ് സ്വദേശിയായ 29 കാരന്റെ കൈയ്യാണ് പാനിപ്പത്തിലെ ഒരു കൂട്ടം ആളുകൾ സംഘം ചേ‍ർന്ന് വെട്ടിമാറ്റിയത്. മകന്റെ കൈയ്യിൽ 786 എന്ന് പച്ചകുത്തിയത് കണ്ട് മതവിദ്വേഷത്തിന്റെ പേരിലാണ് ആക്രമിച്ചതെന്ന് 29കാരൻ ഇഖ്ലാഖ് സൽമാന്റെ രക്ഷിതാക്കൾ ആരോപിച്ചു. 

2020 ൽ ഒരു ജോലിക്ക് വേണ്ടിയാണ് ഇഖ്ലാഖ് പാനിപ്പത്തിലെത്തിയത്. ഇഖ്ലാഖിന്റെ പരാതിയിൽ പൊലീസ് എഫ്ഐആ‍ർ രജിസ്റ്റ‍ർ ചെയ്തിരുന്നു. എന്നാൽ അദേ ദിവസം തന്നെ ഇഖ്ലാഖിനെ പ്രതിയാക്കി ആൺകുട്ടിയുടെ കുടുംബം നൽകിയ പരാതിയിൽ മറ്റൊരു എഫ്ഐആ‍ർ കൂടി പൊലീസ് രജിസ്റ്റ‍ർ ചെയ്തു. രെയിൽ വെ ട്രാക്കിലൂടെ നടക്കുമ്പോൾ വീണാണ് കൈ നഷ്ടപ്പെട്ടതെന്നാണ് ഇഖ്ലാഖിന് കൈ നൽ്ടപ്പെട്ടതെന്നാണ് കുട്ടിയുടെ കുടുംബം വാദിച്ചത്. 

ഇഖ്ലാഖിനെതിരെ രജിസ്റ്റ‍ർ ചെയ്ത പോക്സോ കേസിൽ ഇയാൾ കുറ്റക്കാരനല്ലെന്ന് കോടതി വിധിച്ചു. പ്രോസിക്യൂഷന്റെ വാദത്തിൽ കോടതി സംശയം പ്രകടിപ്പിച്ചു. കുട്ടിയുടെയും ബന്ധുക്കളുടെയും മൊഴികളിലെ വൈരുദ്ധ്യം കോടതി ചൂണ്ടിക്കാട്ടി. പരാതി നൽകാൻ കാലതാമസം ഉണ്ടായതും കോടതി ചൂണ്ടിക്കാട്ടി. പ്രതിക്കായി അന്വേഷണം നടത്തുകയായിരുന്നുവെന്നാണ് ഇതിൽ പ്രോസിക്യൂഷൻ വാദിച്ചത്. എന്നാൽ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുന്നതിന് മുമ്പ് പ്രതി പേരും വിലാസവും തന്നോട് വെളിപ്പെടുത്തിയിരുന്നതായി പരാതിക്കാരൻ തന്നെ പരാതിയിൽ പറഞ്ഞിട്ടുണ്ട്. പിന്നെ എന്തുകൊണ്ടാണ് അവർ ഉടൻ തന്നെ പോലീസിൽ വിവരം അറിയിക്കാതിരുന്നതെന്നും എന്താണ് പ്രതിയെ അന്വേഷിക്കേണ്ട ആവശ്യമെന്നും കോടതി ചോദിച്ചു.
 

Follow Us:
Download App:
  • android
  • ios