പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തടവില്‍ വെക്കുകയും ഉപദ്രവിക്കുകയും ചെയ്ത പ്രായപൂര്‍ത്തിയാകാത്ത പ്രതികള്‍ക്ക് വേറിട്ട ശിക്ഷ നല്‍കി ദില്ലി ഹൈക്കോടതി.
ദില്ലി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തടവില്‍ വെക്കുകയും ഉപദ്രവിക്കുകയും ചെയ്ത പ്രായപൂര്‍ത്തിയാകാതക്ത പ്രതികള്‍ക്ക് വേറിട്ട ശിക്ഷ നല്‍കി ദില്ലി ഹൈക്കോടതി. രണ്ടുപ്രതികളും 50 മരത്തൈകള്‍ വീതം നടുകയും പെണ്‍കുട്ടിക്ക് 150,000 രൂപ നല്‍കുകയുംചെയ്യണം.
പെണ്‍കുട്ടിയെ തടവില്‍വെച്ച് ശാരീരികമായി ആക്രമിക്കുകയും വീട്ടുജോലികള്‍ ചെയ്യിക്കുകയുമായിരുന്നു യുവാക്കള്‍. മരത്തൈകളുടെ പുരോഗതിയെക്കുറിച്ച് ഡെപ്യൂട്ടി കണ്‍സര്‍വേറ്ററ്‍ ഓഫ് ഫോറസ്റ്റ് വിവരം ശേഖരിക്കണം. ജുവൈനല്‍ ജസ്റ്റിസ് ആക്റ്റ് പ്രകാരമാണ് രണ്ടുപേര്‍ക്കെതിരെയും എഫ്ഐആര്‍ ചുമത്തിയിരുന്നത്. മൂന്നരവര്‍ഷം പ്രായമുള്ള തദ്ദേശീയ മരത്തൈകളായിരിക്കും നടേണ്ടതെന്നും കോടതി ഉത്തരവിലുണ്ട്. i
