Asianet News MalayalamAsianet News Malayalam

കൊവിഡ് പോസിറ്റീവ് ആയ പ്രതി നഴ്സിനോട് അപമര്യാദയായി പെരുമാറി; പൊലീസ് കേസെടുത്തു

തൃപ്പൂണിത്തുറക്കടുത്തള്ള ഡിസിസിയിൽ വച്ച് വരാന്തയിലൂടെ നടന്നു പോകുന്നതിനിടെ നഴ്സിനെ പിന്നിൽ നിന്നും പിടിക്കാൻ ശ്രമിച്ചു എന്നാണ് പരാതി. 

Covid 19 Positive accused misbehaved with a nurse at Thrippunithura
Author
Thrippunithura, First Published May 14, 2021, 12:38 AM IST

കൊച്ചി: തൃപ്പൂണിത്തുറയിലെ ഡൊമിസിലിയറി കെയർ സെന്ററിൽ കൊവിഡ് പോസിറ്റീവ് ആയ പ്രതി നഴ്സിനോട് അപമര്യാദയായി പെരുമാറിയതായി പരാതി. സംഭവത്തിൽ കോതമംഗലം കോഴിപ്പള്ളി സ്വദേശി അഖിലിനെതിരെ ഹിൽ പാലസ് പൊലീസ് കേസെടുത്തു. ഇന്നലെ രാത്രിയാണ് സംഭവം.

തൃപ്പൂണിത്തുറക്കടുത്തള്ള ഡിസിസിയിൽ വച്ച് വരാന്തയിലൂടെ നടന്നു പോകുന്നതിനിടെ നഴ്സിനെ പിന്നിൽ നിന്നും പിടിക്കാൻ ശ്രമിച്ചു എന്നാണ് പരാതി. ഭയന്നോടിയ നഴ്സ് വിവരം അറിയിച്ചതിനെ തുടർന്ന് ഹിൽപാലസ് പൊലീസ് മൊഴിയെടുത്ത് കേസ് രജിസ്റ്റർ ചെയ്തു. 30 ലിറ്റർ ചാരായം വാഹനത്തിൽ കടത്തുന്നതിനിടെ കഴിഞ്ഞ 18 നാണ് കോതമംഗലം എക്സൈസ് അഖിലിനെ അറസ്റ്റു ചെയ്തത്. 

കേസിൽ റിമാൻഡിലായതിനെ തുടർന്ന് കാക്കനാട് ജില്ല ജയിലിനോട് ചേർന്നുള്ള ബോർസ്റ്റൽ സ്ക്കൂളിലാക്കി. കൊവിഡ് പോസിറ്റീവ് ആയതിനെ തുടർന്നാണ് തൃപ്പൂണിത്തുറയിലെ ഡിസിസിയിലേക്ക് മാറ്റിയത്. നിലവിൽ മറ്റൊരു കേസിൽ റിമാൻഡിൽ കഴിയുന്ന ആളായതിനാൽ ഇത് പുതിയതായി രജിസ്റ്റർ ചെയ്ത കേസ് സംബന്ധിച്ചുള്ള വിവരം പോലീസ് കോടതിയിൽ സമർപ്പിക്കും. കൊവിഡ് നെഗറ്റീവ് അയതിനു ശേഷം കസ്റ്റഡിയിൽ വാങ്ങി തുടർ അന്വേഷണം നടത്താനാണ് പോലീസിൻറെ തീരുമാനം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios