Pocso Case : പോക്‌സോ കേസില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ
പാലക്കാട് പ്ലായം പള്ളം ബ്രാഞ്ച് സെക്രട്ടറി എം.സുനിലിനെയാണ്(25) പൊലീസ് അറസ്റ്റ് ചെയ്തത്.

പാലക്കാട്: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ(Cpim Branch Secretary) പോക്സോ കേസില്‍(Pocso case) അറസ്റ്റ് ചെയ്തു. പാലക്കാട് പ്ലായം പള്ളം ബ്രാഞ്ച് സെക്രട്ടറി എം.സുനിലിനെയാണ്(25) പൊലീസ് അറസ്റ്റ്(arrest) ചെയ്തത്. സ്കൂൾ വിദ്യാർഥിനിയുടെ പരാതിയിലാണ് നടപടി.
പോക്സോ കേസില്‍ അറസ്റ്റിലായതിന് പിന്നാലെ സുനിലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി എലപ്പുള്ളി ഈസ്റ്റ് ലോക്കല്‍ കമ്മറ്റി അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ചിറ്റൂര്‍ പൊലീസ് ആണ് തുടരന്വേഷണം നടത്തുന്നത്.