സിപിഎം ബ്രാഞ്ച് സെക്രട്ടറി കൂടിയാണ് ഇയാൾ. വ്യാപാരി പാർട്ടിക്ക് നേരത്തെ പരാതി നൽകിയിരുന്നു. ഇതേ തുടർന്ന് സിപിഎം അന്വേഷണ കമ്മീഷനെ നിയോഗിച്ചു
ആലപ്പുഴ : വ്യാപാരിയെ ഭീഷണിപ്പെടുത്തി പണം വാങ്ങിയ ആലപ്പുഴയിലെ സിഐടിയു നേതാവിനെ സിപിഎം പുറത്താക്കി. ടെമ്പോ -ടാക്സി ഡ്രൈവേഴ്സ് യൂണിയൻ സിഐടിയു ജില്ലാ ജോയിന്റ് സെക്രട്ടറിയും സിപിഎം ബ്രാഞ്ച് സെക്രട്ടറിയുമായ എ റെജീബ് അലിയെയാണ് പുറത്താക്കിയത്. തട്ടിപ്പിനിരയായ വ്യാപാരി പാർട്ടിക്ക് നേരത്തെ പരാതി നൽകിയിരുന്നു. ഇതേ തുടർന്ന് സിപിഎം അന്വേഷണ കമ്മീഷനെ നിയോഗിച്ചു. കമ്മീഷൻ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ആലപ്പുഴ സൗത്ത് ഏരിയ സെക്രട്ടറിയുടെ സാന്നിധ്യത്തിൽ ചേർന്ന മുല്ലയ്ക്കൽ ലോക്കൽ കമ്മിറ്റിയാണ് നടപടിയെടുത്തത്.
