Asianet News MalayalamAsianet News Malayalam

അശ്ലീല ദൃശ്യങ്ങൾ കാണിച്ച് വിദ്യാർഥിനികളെ പീഡിപ്പിക്കാൻ ശ്രമം; പരാതി സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗത്തിനെതിരെ

പൊരുമ്പക്കുന്നു സ്വദേശി സരിതിനെതിരെ ആണ് വീട്ടുകാർ പൊലീസിൽ പരാതി നൽകിയത്. നിർമാണത്തിലിരിക്കന്ന വീട്ടിലേക്ക് കുട്ടികളെ വിളിച്ചു വരുത്തിയാണ് ഇയാള്‍ മൊബൈലിൽ അശ്ലീല വീഡിയോ കാണിച്ചത് .

CPM branch committee member allegedly shows phonographic content to students attempted rape in thrissur
Author
First Published Nov 9, 2022, 3:16 AM IST

തൃശൂർ മാള പുത്തൻചിറയിൽ  സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം വിദ്യാർഥിനികളെ അശ്ലീല ദൃശ്യങ്ങൾ കാണിച്ചു പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി. പൊരുമ്പക്കുന്നു സ്വദേശി സരിതിനെതിരെ ആണ് വീട്ടുകാർ പൊലീസിൽ പരാതി നൽകിയത്. നിർമാണത്തിലിരിക്കന്ന വീട്ടിലേക്ക് കുട്ടികളെ വിളിച്ചു വരുത്തിയാണ് ഇയാള്‍ മൊബൈലിൽ അശ്ലീല വീഡിയോ കാണിച്ചത് .പേടിച്ച കുട്ടികൾ മാതാപിതാക്കളെ വിവരം അറിയിക്കുകയായിരുന്നു. സിപിഎം പൊരുമ്പകുന്നു ബ്രാഞ്ച് കമ്മിറ്റി അംഗമാണ് സരിത്ത്‌. പോലീസ് കേസ് എടുത്തതോടെ ഇയാള്‍ ഒളിവില്‍ പോയിരിക്കുകയാണ്.

നേരത്തെ നവ മാധ്യമം വഴി പരിചയപ്പെട്ട സ്ത്രീയെ പീഡിപ്പിച്ച വിജിലൻസ് സിവിൽ പൊലീസ് ഓഫീസർക്കെതിരെ ബലാൽസംഗക്കേസ് എടുത്തിരുന്നു. സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ-2 ലെ പൊലീസുകാരനായ സാബു പണിക്കർക്കെതിരെ അരുവിക്കര പൊലീസാണ് കേസെടുത്തത്. നഗ്ന വീഡിയോ പുറത്തു വിടുമെന്ന് ഭീഷണിപ്പെടുത്തി നിരന്തരം പീഡിപ്പിച്ചെന്നായിരുന്നു യുവതിയുടെ പരാതി.  പീഡനം, ഐടി ആക്ട് എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ്. 7 വർഷമായി പീഡിപ്പിച്ചുവെന്നാണ് പരാതി. തിരുവനന്തപുരം, എറണാകുളം, തൃശൂർ എന്നിവിടങ്ങളിൽ കൊണ്ട് പോയി ഹോട്ടലുകളിൽ മുറി എടുത്തായിരുന്നു പീ‍ഡനമെന്നാണ് പരാതിയിലുള്ളത്.  അടുത്തിടെ യുവതിയുടെ നഗ്ന വീഡിയോ പുറത്ത് വിട്ടതിന് പിന്നാലെയാണ് യുവതി അരുവിക്കര പൊലീസിൽ പരാതി നൽകിയത്. 

നാലാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിന്  പിന്നാലെ ഒളിവിൽ പോയ ആലപ്പുഴ കളർകോട് സ്കൂളിലെ അധ്യാപകൻ ഇന്നലെ പിടിയിലായി. കന്യാകുമാരിയില് നിന്നാണ് അധ്യാപകന്‍ സജിത്തിനെ കസ്റ്റഡിയിലെടുത്തത്. സര്‍ക്കാര്‍ യുപി സ്കൂൾ വിദ്യാർത്ഥിനി മതാപിതാക്കളോട് പരാതി പറഞ്ഞതിനെ തുടർന്നാണ് സംഭവം പുറത്തു വന്നത്. രണ്ടാഴ്ച മുന്പായിരുന്നു പരാതി ഉയർന്നത്. തൊട്ടുപിന്നാലെ അധ്യപകനായ സജിത്ത് ഒളിവില്‍ പോയി. എന്നാല്‍ പൊലീസിനെ വിവരം അറിയിക്കാതെ വിവരം മറച്ചുവെക്കാനാണ് സ്കൂള് ഹെഡ്മിസ്ട്ര്സ് ശ്രമിച്ചതെന്ന് രക്ഷിതാക്കള്‍ ആരോപിച്ചിരുന്നു.

Follow Us:
Download App:
  • android
  • ios