തിരുവനന്തപുരം: നെയ്യാറ്റിൻ കരയിൽ സി പി എം പ്രവർത്തകയായ യുവതി ആത്മഹത്യ ചെയ്ത സ്ഥലത്ത് നാട്ടുകാരുടെ പ്രതിഷേധം. സംഭവ സ്ഥലത്ത്  എത്തിയ പാറശാല പൊലീസിനെ നാട്ടുകാർ തടഞ്ഞു ആർ ഡി ഒ എത്തിയ ശേഷമേ മൃതദേഹം നീക്കാൻ അനുവദിക്കൂ എന്ന് നാട്ടുകാർ.

കഴിഞ്ഞ ദിവസമാണ് ഉദിയൻകുളങ്ങരയിൽ സി.പി.എം പ്രവര്‍ത്തകയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സി.പി.എം പാർട്ടി ഓഫീസിനായി വാങ്ങിയ കെട്ടിടത്തിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടത്.

പാറശാല അഴകിക്കോണം സ്വദേശി ആശയാണ് മരിച്ചത്. 41 വയസായിരുന്നു. ഇവർ ചെങ്കൽ പഞ്ചായത്തിലെ ആശാ വർക്കറാണ്. ആശയെ രണ്ടു ദിവസമായി കാണാനില്ലെന്ന് കാണിച്ച് പരാതി നൽകിയിരുന്നു.