തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വർണ്ണക്കടത്ത് കേസിൽ കസ്റ്റംസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു. കസ്റ്റംസ് സൂപ്രണ്ട് വി രാധാകൃഷ്ണനെയാണ് ഡിആർഐ അറസ്റ്റ് ചെയ്തത്. ഇയാൾ ഡ്യൂട്ടിയിലുള്ളപ്പോഴാണ് സ്വർണ്ണം കടത്തിയതെന്ന് ‍ഡിആർഐ കണ്ടെത്തി. 

കള്ളക്കടത്തിൽ ഉദ്യോഗസ്ഥരുടെ പങ്ക് നേരത്തെ സംശയിച്ചിരുന്നതാണ്. രാധാകൃഷ്ന്‍റെയും മറ്റ് രണ്ട് ഇൻസ്പെക്ടർമാരുടെയും വീട്ടിൽ റെയ്‍ഡ് നടത്തുകയും രണ്ട് മാസത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്തതിന്‍റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കസ്റ്റംസിന്‍റെ പങ്ക് വ്യക്തമായ സാഹചര്യത്തിൽ സിബിഐ ഈ കേസ് ഏറ്റെടുക്കാൻ ഒരുങ്ങുകയാണ്.

തിരുവനന്തപുരം വിമാനത്താവളത്തിലെ കസ്റ്റംസ് പരിശോധനക്ക് ശേഷം പുറത്തുവന്ന തിരുമല സ്വദേശി സുനിലിന്‍റെയും  സെറീന ഷാജിയുടെയും ബാഗിൽ നിന്ന് 25 കിലോ സ്വർണം ഡിആർഐ പിടികൂടിയതോടെയാണ് തട്ടിപ്പ് പുറത്തുവരുന്നത്. വിമാനത്താവളത്തിനുള്ളിൽ കള്ളകടത്തുകാർക്ക് സഹായം ലഭിച്ചുവെന്ന സംശയം ഡിആർഐക്ക് ഉണ്ടായിരുന്നു. പിടിലായവരുടെ മൊഴികളിൽ നിന്നും സഹായം ചെയ്തവരെ കുറിച്ചുള്ള ചില സൂചനകളും ലഭിച്ചതോടെയാണ് അന്വേഷണം ഊർജ്ജിതമാക്കിയത്. 

സ്വ‍ർണം പുറത്തേക്ക് കടത്താൻ സഹായിക്കുന്ന ആറ് താൽക്കാലിക ജീവനക്കാർ നേരത്തെ പിടിയിലായിരുന്നു. ഇവരിൽ നിന്നാണ് തിരുവനന്തപുരം വിമാനത്താവളത്തിലെ ഏറ്റവും വലിയ സ്വർണ വേട്ടയിലേക്ക് നീങ്ങാനുള്ള വിവരങ്ങള്‍ അന്വേഷണ ഏജൻ