കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ വീണ്ടും സ്വര്‍ണവേട്ട. അനധികൃതമായി കടത്താൻ ശ്രമിച്ച 18 പവൻ സ്വർണമാണ് പിടികൂടിയത്. അരയിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 4 അര ലക്ഷം രൂപ വില മതിക്കുന്ന സ്വർണമാണ് കസ്റ്റംസ് പിടിച്ചെടുത്തത്. സ്വര്‍ണം കടത്താന്‍ ശ്രമിച്ച അഷ്‌റഫ് എന്നയാളെ കസ്റ്റഡിയിലെടുത്തു.