ഭോപ്പാൽ: സ്വകാര്യ പരിപാടിക്കിടെ തങ്ങളുടെ ആഹാരം കൈകൊണ്ട് തൊട്ടതിന് ദളിത് യുവാവിനെ രണ്ട് സുഹൃത്തുക്കൾ ചേർന്ന് അടിച്ചുകൊന്നു. മാനസ്ലിക വെല്ലുവിളി നേരിടുന്ന യുവാവിനെയാണ് രണ്ട് സുഹൃത്തുക്കൾ ചേർന്ന് അടിച്ചുകൊന്നത്. മധ്യപ്രദേശിലെ ഛതർപൂർ ജില്ലയിലാണ് സംഭവം. 

ദേവരാജ് അനുരാ​ഗിയെയാണ് അതിക്രൂരമായി കൊലപ്പെടുത്തിയത്. പരിപാടി കഴിഞ്ഞ് വൃത്തിയാക്കുന്നതിനായാണ് സന്തോഷ് പാൽ, റോഹിത്ത് സോണി എന്നിവർ ദേവരാജിനെ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുവന്നത്. തുടർന്ന് ദേവരാജ് അവിടെയിരുന്ന ആഹാരത്തിൽ തൊട്ടതോടെ രോക്ഷാകുലരായ സന്തോഷും റോഹിത്തും ചേർന്ന് ദേവരാജനെ മർദ്ദിക്കുകയായിരുന്നു. 

ക്രൂരമായി മർദ്ദിച്ചതിന് ശേഷം ഇരുവരും ചേർ്നന് ദേവരാജിനെ വീട്ടിൽ കൊണ്ടുപോയി വിട്ടു. മരിക്കുന്നതിന് തൊട്ടുമുമ്പ് ആഹാരം തൊട്ടതിന് സഹൃത്തുക്കളായ സന്തോഷും റോഹിത്തുമാണ് തന്നെ മർദ്ദിച്ചതെന്ന് ദേവരാജ് പറഞ്ഞതായി ബന്ധുക്കൾ ആരോപിച്ചു. 

സംഭവത്തിൽ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൊലപാതകക്കുറ്റമാണ് സന്തോഷിനും റോഹിത്തിനുമെതിരെ ചുമത്തിയിരിക്കുന്നത്. ഇരുവരും ഇപ്പോൾ ഒളിവിലാണ്. സി​ഗരറ്റ് കത്തിക്കാൻ തീപ്പെട്ടി നൽകാത്തതിന് യാദവ് വിഭാ​ഗത്തിലെ രണ്ട് പേർ ചേർന്ന് ദിവസങ്ങൾക്ക് മു്പ്  ദളിതനായ അമ്പതുകാരനെ മർ‌ദ്ദിച്ച് കൊലപ്പെടുത്തിയിയിരുന്നു.