മുംബൈ: മുംബൈയില്‍ ബലാത്സംഗത്തിന് ശ്രമിച്ച രണ്ടാനച്ഛനെ വെട്ടിക്കൊന്ന് കടലിലെറിഞ്ഞ സംഭവത്തിൽ  ദത്തുപുത്രിയും കാമുകനും പൊലീസ് പിടിയില്‍.  ലൈംഗികാതിക്രമത്തിന് മുതിർന്നതിനെ തുടർന്നാണ് റൊബല്ലോ ബെന്നറ്റിനെ കൊന്നതെന്ന് ദത്തുപുത്രി റിയ ബെന്നറ്റ് പൊലിസിന് മൊഴിനൽകി. കഴിഞ്ഞ നവംബർ 26 നാണ് രാത്രി തലയ്ക്കടിച്ച് റൊബല്ലോ ബെന്നറ്റിനെ കൊലപ്പെടുത്തിയത്. പിന്നീട് ശരീരഭാഗങ്ങൾ വെട്ടി മൂന്നു പെട്ടിയിലാക്കി പുഴയിൽ എറിയുകയായിരുന്നു . 

ഡിസംബർ രണ്ടിന് മാഹിം കടപ്പുറത്ത് പെട്ടികളിൽ ഒന്ന് അടിഞ്ഞു. 19കാരിയായ റിയയെ രണ്ടുവർഷം മുമ്പ്  അച്ഛനും അമ്മയും ഉപേക്ഷിച്ചതാണെന്ന് പൊലീസ് പറഞ്ഞു. പിന്നീട് ബെന്നറ്റിന് ഒപ്പമാണ് താമസം. ദത്തുപുത്രി ആണെന്നാണ് ബെന്നറ്റ് അയൽവാസികളോട് പറഞ്ഞിരുന്നെങ്കിലും വീട്ടിൽ നടത്തിയ തെരച്ചിലിൽ ഇതുമായി ബന്ധപ്പെട്ട രേഖകൾ ഒന്നും ക്രൈംബ്രാഞ്ചിന് കണ്ടെടുക്കാൻ സാധിച്ചില്ല.