മുംബൈയിലെ മയക്കുമരുന്ന് റാക്കറ്റുമായുള്ള ബന്ധമാണ് ഇക്ബാൽ കസ്‌കറിന്‍റെ അറസ്റ്റിലേക്ക് നയിച്ചത്.

മുംബൈ: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സഹോദരൻ ഇഖ്ബാൽ കസ്കര്‍ മയക്കുമരുന്ന് കേസിൽ അറസ്റ്റില്‍. മുംബൈയിൽ നിന്നാണ് നാർകോട്ടിക് കൺട്രോൾ ബ്യൂറോ(എൻ.സി.ബി) ഇഖ്ബാലിനെ പിടികൂടിയതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 

മുംബൈയിലേക്ക് മയക്കുമരുന്ന് കടത്തുന്ന സംഘത്തെ കഴിഞ്ഞ ഒരാഴ്ചയായി എൻ.സി.ബി നിരീക്ഷിച്ച് വരികയായിരുന്നു. ഇതിന് പിന്നാലെയാണ് ഇഖ്ബാല്‍ ഖാനെ പിടികൂടുന്നത്. കശ്മീരിൽ നിന്ന് മുംബൈയിലേക്ക് കടത്തിക്കൊണ്ടുവന്ന മയക്കുമരുന്നും എൻ.സി.ബി അടുത്തിടെ പിടികൂടിയിരുന്നു.

കശ്മീരിൽ നിന്ന് മുംബൈയിലേക്ക് ബൈക്കിലായിരുന്നു മയക്കുമരുന്ന് കടത്തിയിരുന്നത്. മയക്കുമരുന്ന് പിടികൂടിയതിന് പിന്നാലെ മുംബൈ പൊലീസ് നഗരത്തിലെ നിരവധി സ്ഥലങ്ങളിൽ റെയ്ഡ് നടത്തിയിരുന്നു. മുംബൈയിലെ മയക്കുമരുന്ന് റാക്കറ്റുമായുള്ള ബന്ധമാണ് ഇക്ബാൽ കസ്‌കറിന്‍റെ അറസ്റ്റിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona