ഈ മാസം 4 നാണ് റെയിൽവേ കരാർ തൊഴിലാളിയായ മധ്യപ്രദേശ് സ്വദേശി ശർവ്വേപാട്ടേലിന്റെ മൃതദേഹം തെന്മല മൂന്ന് കണ്ണറ റെയിൽവേ പാലത്തിൽ കണ്ടത്. 

കൊല്ലം: തെൻമലയിൽ ഇതര സംസ്ഥാന തൊഴിലാളിയുടെ മൃതദേഹം റെയിൽവേ ട്രാക്കിൽ (Railway Track) കണ്ടെത്തിയ സംഭവം കൊലപാതകം എന്ന് തെളിഞ്ഞു. മധ്യപ്രദേശ് സ്വദേശിയായ തൊഴിലാളിയെ ആക്രമിച്ച് കൊന്ന (Murder) മൂന്ന് സഹപ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.

ഈ മാസം 4 നാണ് റെയിൽവേ കരാർ തൊഴിലാളിയായ മധ്യപ്രദേശ് സ്വദേശി ശർവ്വേപാട്ടേലിന്റെ മൃതദേഹം തെന്മല മൂന്ന് കണ്ണറ റെയിൽവേ പാലത്തിൽ കണ്ടത്. പോസ്റ്റ്മോർട്ടത്തിനെത്തിച്ചപ്പോൾ ഡോക്ടർക്ക് തോന്നിയ സംശയത്തിൽ നിന്നാണ് കൊലപാതകമെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തിയത്. 

തെന്മല പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതികൾ പിടിയിലായി. ശർവ്വേ പട്ടേലിനൊപ്പം ജോലി ചെയ്തിരുന്ന മധ്യപ്രദേശ് സ്വദേശികളായ ഓംപ്രകാശ് കൗട്ടെ, അഖിലേഷ് സലാം എന്നിവരാണ് പ്രതികൾ. അഖിലേഷ് സലാമിന് മക്കൾ ഇല്ലാത്തത്തിനെപറ്റി പറഞ്ഞു ശർവ്വേ പാട്ടൽ പരിഹസിക്കുക പതിവായിരുന്നു

സംഭവദിവസവും റെയിൽവേ പാളത്തിന് സമീപം ഒന്നിച്ചിരുന്ന് മദ്യപിക്കവേ ശർവ്വേപട്ടേൽ അഖിലേഷ് സലാമിനെ പരിഹസിച്ചു. ഇതിൽ പ്രകോപിതരായി അഖിലേഷും, ഓംപ്രകാശും ചേർന്ന് ശർവ്വേപട്ടേലിന്‍റെ തലയിലും, കഴുത്തിലും മർദ്ദിച്ചു കൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുത്തു. ഇരുവരെയും റിമാൻഡ് ചെയ്തു.

തമിഴ്നാട്ടിൽ വീണ്ടും എൻകൗണ്ട‍ർ കൊല: കുപ്രസിദ്ധ ഗുണ്ട നീരാളി മുരുഗനെ വെടിവച്ചു കൊന്നു

ചെന്നൈ: തമിഴ്നാട്ടിൽ വീണ്ടും പൊലീസിന്‍റെ എൻകൗണ്ടർ കൊലപാതകം. തൂത്തുക്കുടി, പുതിയമ്പത്തൂർ സ്വദേശിയായ കുപ്രസിദ്ധ ഗുണ്ട നീരാവി മുരുകനെ പൊലീസ് വെടിവച്ചുകൊന്നു. കേരളമടക്കം നാല് സംസ്ഥാനങ്ങളിലായി എൺപതിലധികം ക്രിമിനൽ കേസുകളിൽ പ്രതിയാണ് കൊല്ലപ്പെട്ട മുരുകൻ.

മൂന്ന് മാസത്തിനിടെ തമിഴ്നാട് പൊലീസ് നടത്തുന്ന മൂന്നാമത്തെ ഏറ്റുമുട്ടൽ കൊലപാതകണിത്. തിരുനൽവേലി ജില്ലയിലെ കലക്കാട് നങ്കുനേരി റോഡിലെ ആളൊഴിഞ്ഞ ഭാഗത്തുവച്ചാണ് പൊലീസ് നീരാവി മുരുകനെ വെടിവച്ചുകൊന്നത്. പളനിയിൽ നടന്ന ഒരു കവർച്ച അന്വേഷിക്കാൻ തമിഴ്നാട് പൊലീസിന്‍റെ പ്രത്യേക ദൗത്യസംഘം ദിണ്ടിഗലിൽ നിന്ന് കലക്കാട് എത്തിയിരുന്നു. 

അറസ്റ്റ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ മൂർച്ചയുള്ള ആയുധവുമായി പ്രതി ആക്രമിച്ചുവെന്നും തുടർന്ന് വെടിവയ്ക്കേണ്ടിവന്നുവെന്നാണ് പൊലീസിന്‍റെ വിശദീകരണം. നെഞ്ചിൽ വെടിയേറ്റ മുരുകൻ തൽക്ഷണം മരിച്ചു. കവർച്ചയും മോഷണവും കൊലപാതവുമടക്കം എൺപതിലേറെ കേസുകളിൽ പ്രതിയാണ് ഇയാൾ. തമിഴ്നാട്, കേരളം ആന്ധ്ര, ഗുജറാത്ത് സംസ്ഥാനങ്ങളിലായി ഇയാൾക്കെതിരെ എൺപതിലേറെ ക്രിമിനൽ കേസുകളുണ്ട്. ജനുവരി ഏഴിന് ചെങ്കൽപ്പേട്ടിൽ പൊലീസ് രണ്ട് കൊലക്കേസ് പ്രതികളെ പൊലീസ് വെടിവെച്ച് കൊന്നിരുന്നു.