ദില്ലി: സ്യൂട്ട് കേസിനുള്ളില്‍ നിന്നും യുവതിയുടെ മൃതദേഹം കണ്ടെത്തി. ദില്ലിയിലെ ബാവ്ന ഏരിയയില്‍ നിന്നാണ് ഏകദേശം മുപ്പത് വയസുള്ള യുവതിയുടെ മൃതദേഹം ലഭിച്ചത്. മൃതദേഹത്തിന് മൂന്നോ നാലോ ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് വ്യക്തമാക്കി.

കാഴ്ചയില്‍ പരിക്കേറ്റ പാടുകളോ വസ്ത്രത്തിന് കേടുപാടുകളോ ഇല്ലെന്ന് പൊലീസ് അധികൃതര്‍ വ്യക്തമാക്കി. യുവതിയെ തിരിച്ചറിയാനുള്ള ശ്രമം തുടങ്ങിയതായും കേസെടുത്ത് ആരംഭിച്ചതായും പൊലീസ് അധികൃതര്‍ വ്യക്തമാക്കി.