ഉത്തർപ്രദേശ്: പത്തൊൻപത് വയസ്സുള്ള ഊമയും ബധിരയുമായ പെൺകുട്ടിയെ ബലാത്സം​ഗത്തിനിരയാക്കിയതായി പൊലീസ് റിപ്പോർട്ട്. ഉത്തർപ്രദേശിലെ കാൺപൂരിൽ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. സ‍ഞ്ജയ് ​ഗൗതം എന്നയാളാണ് പ്രതി എന്ന് തിരിച്ചറിഞ്ഞതായി പൊലീസ് വ്യക്തമാക്കി. വീട്ടുകാർ ഭക്ഷണം കഴിക്കുന്ന സമയത്ത് പെൺകുട്ടിയെ വിളിച്ചിറക്കി ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടെത്തിച്ച് ബലാത്സം​ഗം ചെയ്യുകയായിരുന്നു. സംഭവത്തിന് ശേഷം ഇയാൾ പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയതായും പൊലീസ് ഉദ്യോ​ഗസ്ഥനായ വിനോദ് കുമാർ സിം​ഗ് വെളിപ്പെടുത്തുന്നു.

ഭക്ഷണം കഴിച്ചതിന് ശേഷമാണ് പെൺകുട്ടിയെ കാണാതായ വിവരം മാതാപിതാക്കൾ അറിയുന്നത്. മണിക്കൂറുകൾ നീണ്ട അന്വേഷണത്തിനൊടുവിൽ ബലാത്സം​ഗം ചെയ്യപ്പെട്ട നിലയിൽ കുട്ടിയെ കണ്ടെത്തുകയായിരുന്നു. മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിക്കെതിരെ കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കിയതായി പൊലീസ് വ്യക്തമാക്കി.