ബോവിക്കാനത്തെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ഷുഹൈലയുടെ മരണത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കുടുംബം. ജില്ലാ പൊലീസ് മേധാവിക്ക് കുടുംബവും സ്കൂള്‍ പിടിഎയും പരാതി നല്‍കി.
കാസര്‍കോട്: ബോവിക്കാനത്തെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ഷുഹൈലയുടെ മരണത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കുടുംബം. ജില്ലാ പൊലീസ് മേധാവിക്ക് കുടുംബവും സ്കൂള്‍ പിടിഎയും പരാതി നല്‍കി. ബോവിക്കാനം ആലനടുക്കത്തെ മഹ്‍മൂദ്- ആയിഷ ദമ്പതികളുടെ മകള്‍ ഷുഹൈലയെ മാര്‍ച്ച് 30 നാണ് വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ചെര്‍ക്കള ഗവ. ഹയര്‍ സെക്കണ്ടറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു. എസ്എസ്എല്‍സി പരീക്ഷ ആരംഭിക്കുന്നതിന് തലേന്നായിരുന്നു ആത്മഹത്യ. കുട്ടിയുടെ മരണത്തില്‍ ബന്ധുക്കള്‍ ദുരൂഹത ആരോപിച്ചതോടെ ആദൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എന്നാല്‍ പൊലീസിന്‍റെ അന്വേഷണം കാര്യക്ഷമമല്ലെന്നും സമഗ്ര അന്വേഷണം വേണമെന്നുമാണ് ആവശ്യം.
ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറിയായി ആത്മഹത്യാ കുറിപ്പ് ഇട്ടാണ് ഷുഹൈല മരിച്ചത്. കേസുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ ഫോണ്‍ പരിശോധിച്ചതില്‍ നാല് യുവാക്കളെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇവരെ വിശദമായി ചോദ്യം ചെയ്താല്‍ സത്യാവസ്ത പുറത്ത് വരുമെന്നാണ് കുടുംബം പറയുന്നത്.
എലപ്പള്ളി മൂന്നുവയസുകാരന്റെ മരണം; അമ്മയുടെ ബന്ധുക്കൾക്കും കൊലപാതകത്തിൽ പങ്കെന്ന് ബന്ധുക്കൾ
പാലക്കാട്: എലപ്പുള്ളിയിലെ മൂന്ന് വയസുകാരന്റെ കൊലപാതകത്തിൽ ആരോപണവുമായി പിതാവിന്റെ കുടുംബം. പ്രതിയായ അമ്മയുടെ അടുത്ത ബന്ധുക്കൾക്കും കൊലപാതകത്തിൽ പങ്കുണ്ടെന്നാണ് കുട്ടിയുടെ മുത്തച്ഛൻ പറയുന്നത്. കൊലപാതക ശേഷം അമ്മ ഒന്നും സംഭവിച്ചിട്ടില്ലാത്തത് പോലെയാണ് പെരുമാറിയതെന്ന് സഹോദരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മൂന്നു വയസ്സുകാരന്രെ കൊലപാതകത്തിൽ അമ്മ
ആസിയയുടെ അറസ്റ്റിന് പിന്നാലെയാണ് കുട്ടിയുടെ മുത്തച്ഛൻ ആരോപണവുമായി എത്തിയത്. ഭർത്താവുമായി പിണങ്ങിക്കഴിയുകയായിരുന്നു ആസിയ. മകനെ കൊലപ്പെടുത്തിയത് ഒറ്റയ്ക്കല്ല. ആസിയയുടെ സഹോദരിയെയും ഭർത്താവിനെയും ചോദ്യം ചെയ്യണം. എന്നാൽ ആരോപണം ആസിയയുടെ സഹോദരി തളളി. രാവിലെ കുട്ടി അനക്കമില്ലാതെ കിടക്കുന്നതാണ് കണ്ടത്. ആസിയക്ക് പ്രണയം ഉണ്ടായിരുന്നുവെന്നും മകൻ തടസമായതിനാലാണ് കൊലപ്പെടുത്തിയതെന്നുമാണ് സഹോദരി ആജിറ പറയുന്നത്.
പ്രൈവറ്റായി പ്ലസ് ടു പഠിക്കുകയാണ് ആസിയ. അതിനിടയിലാണ് ഇരുപത് കാരനുമായി പ്രണയത്തിലാവുന്നത്. ഭർത്താവും കുട്ടിയുമുണ്ടെന്ന് മറച്ചു വച്ചായിരുന്നു ബന്ധം. കുട്ടിയെ ഒഴിവാക്കാനാണ് കൊന്നുകളഞ്ഞത്. നിലവിൽ അമ്മയെ മാത്രമാണ് കസബ പൊലീസ് പ്രതി ചേർത്തിട്ടുള്ളത്.
