പരവൂർ: യുവാവ് ട്രെയിൻ തട്ടി മരിച്ച സംഭവത്തിൽ പരവൂരിൽ  ഒരാൾ പിടിയിലായി. അപകടമരണമാണെന്ന് കരുതിയിരുന്ന സംഭവത്തിൽ, ദുരൂഹതയുണ്ടെന്ന് മരിച്ചയാളിന്റെ അമ്മയുടെ പരാതിപ്പെട്ടിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് സംഭവം പുറത്താകുന്നത്.

എപ്രിൽ 17 നാണ് കലയ്ക്കോട് സ്വദേശി അശോകൻ പറവൂർ മേൽ പാലത്തിനു താഴെ ട്രെയിൻ തട്ടി മരിക്കുന്നത്. കലയ്ക്കോട് സ്വദേശി മണികണ്ഠനെയാണ് അറസ്റ്റ് ചെയ്യതത്. സംഭവ ദിവസം ഇരുവരും മറ്റൊരു സുഹൃത്തും മദ്യപിച്ചിരുന്നു. ഇവിടെ വച്ച് ഇരുവരും തമ്മിൽ വാർക്കു തർക്കം ഉണ്ടായി.  ഇതിനിടയിൽ അശോകൻ ട്രാക്കിലേക്ക് വീഴുകയും ട്രെയിൻ തട്ടി മരിക്കുകയുമായിരുന്നു. 

പരിഭ്രാന്തനായ പ്രതി സ്ഥലത്തു നിന്നും ഓടി രക്ഷപ്പെട്ടു. സംഭവം അന്ന് തന്നെ പ്രതി കൂടെയുണ്ടായിരുന്ന സുഹൃത്തിനെ അറിയിച്ചിരുന്നു. ഇയാളായിരുന്നു അശോകന്റെ മൃതദേഹം പോലീസിന് കാണിച്ചുകൊടുത്തത്. പോലീസ് ഇയാളെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് സംഭവം പുറത്താകുന്നത്.

അശോകന്റെ അമ്മയായ ഓമന നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മനപ്പൂർവമല്ലാത്ത നരഹത്യ വകുപ്പ് ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്യതിരിക്കുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. സാക്ഷി മൊഴികളും മോബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണവും കേസിൽ നിർണ്ണായകമായി.