പന്തളത്ത് യുവാവിനെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മുളങ്കുഴ സ്വദേശി വർഗീസ് ഫിലിപ്പാണ് മരിച്ചത്. ഇന്ന് രാവിലെ ഏഴ് മണിയോടെ നാട്ടുകാരാണ് മൃതദേഹം കണ്ടത്
പത്തനംതിട്ട: പന്തളത്ത് യുവാവിനെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മുളങ്കുഴ സ്വദേശി വർഗീസ് ഫിലിപ്പാണ് മരിച്ചത്. ഇന്ന് രാവിലെ ഏഴ് മണിയോടെ നാട്ടുകാരാണ് മൃതദേഹം കണ്ടത്. മൃതദേഹത്തിൽ സംഘർഷത്തിൽ പരിക്കേറ്റതിന്റെ ലക്ഷണങ്ങളുണ്ട്. കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
മോഷണം, പിടിച്ചുപറി, അബ്കാരി കേസുകളിൽ പ്രതിയാണ് കൊല്ലപ്പെട്ട വർഗീസ് ഫിലിപ്പ്. കഴിഞ്ഞ ദിവസം പന്തളത്തെ പള്ളിയിലെ പെരുനാളിനിടയിലും സംഘർഷമുണ്ടാക്കിയതിനും വർഗീസ് ഫിലിപ്പിനെതിരെ പൊലീസ് കേസെടുത്തിരുന്നു.
അമ്പലപ്പുഴ കടപ്പുറത്ത് യുവാവ് തലയ്ക്കടിയേറ്റ് മരിച്ചനിലയില്‍: സഹോദരന്‍ കസ്റ്റഡിയില്‍
കൊച്ചി: അമ്പലപ്പുഴ കടപ്പുറത്ത് (Ambalapuzha Beach) യുവാവ് തലയ്ക്ക് അടിയേറ്റ് മരിച്ചനിലയില്‍ (Death). അമ്പലപ്പുഴ തെക്കുപഞ്ചായത്ത് കക്കാഴം സ്വദേശി സന്തോഷാണ് കൊല്ലപ്പെട്ടത്. സഹോദരന്‍ ബിസിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.ഉച്ചയ്ക്ക് രണ്ടുമണിക്കാണ് കൊലപാതകം നടന്നത്. കടപ്പുറത്ത് വച്ച് മദ്യപിച്ച രണ്ടുപേരും തമ്മില്‍ വാക്കുതര്‍ക്കം നടന്നിരുന്നതായി പ്രദേശവാസികള്‍ പറഞ്ഞു. പിന്നാലെയാണ് മത്സ്യത്തൊഴിലാളികള്‍ സന്തോഷിനെ ഷെഡില്‍ രക്തത്തില്‍ കുളിച്ചനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് മത്സ്യത്തൊഴിലാളികള്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. സന്തോഷിന്‍റെ സഹോദരനായി പൊലീസ് തിരച്ചില്‍ നടത്തുകയാണ്. കുടുംബ വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് വിവരം. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
