കോളേജില്‍ പ്രവേശിച്ച അക്രമി തന്നെ ആളൊഴിഞ്ഞ മുറിയിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി ബലാത്സംഗം ചെയ്‌തെന്നാണ് പെണ്‍കുട്ടിയുടെ പരാതി. 

ജല്‍പായിഗുരി(ബംഗാള്‍): കോളേജിനുള്ളില്‍ (college) വെച്ച് രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി (Degree student) ബലാത്സംഗത്തിനിരയായതായി(Rape) പരാതി. കൂച്ച് ബെഹാര്‍ തൂഫാന്‍ഗഞ്ചിലെ (Tufanganj) കോളേജില്‍ വെച്ചാണ് ബലാത്സംഗത്തിനിരയായതെന്ന് പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു. നവംബര്‍ 30നാണ് പരാതിക്കടിസ്ഥാനമായ സംഭവം. പെണ്‍കുട്ടിയുടെ പരാതിയില്‍ പ്രതിയെ അറസ്റ്റ് ചെയ്‌തെന്ന് പൊലീസ് (Police) അറിയിച്ചു. കോളേജില്‍ പ്രവേശിച്ച അക്രമി തന്നെ ആളൊഴിഞ്ഞ മുറിയിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി ബലാത്സംഗം ചെയ്‌തെന്നാണ് പെണ്‍കുട്ടിയുടെ പരാതി (Police complaint).

വീട്ടിലെത്തിയ പെണ്‍കുട്ടി കുടുംബാംഗങ്ങളോട് വിവരം പറഞ്ഞു. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആദ്യം പരാതി നല്‍കാന്‍ തയ്യാറായില്ലെങ്കിലും വെള്ളിയാഴ്ച പരാതിയുമായി രംഗത്തെത്തി. കോളേജില്‍ മതിയായ സുരക്ഷയില്ലാത്തതിനാലാണ് ഇത്തരമൊരു സംഭവം നടന്നതെന്നും ആരോപണമുയര്‍ന്നു. 

സുരക്ഷാ സേനക്ക് പിഴച്ചു; നാഗാലാന്റിൽ ആറ് ഗ്രാമീണർ കൊല്ലപ്പെട്ടു, രണ്ട് പേർക്ക് പരിക്ക്; പ്രതിഷേധം ശക്തം

വിവാഹത്തിന് സ്ത്രീകളുടെ സമ്മതം നിർബന്ധമാക്കി താലിബാൻ ഉത്തരവ്

foreign woman murder : വിദേശ വനിതയുടെ കൊലപാതകം: വിചാരണ 10 മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി