ദില്ലി: യുവാവിനെ പതിനേഴുകാരനും കൂട്ടുകാരും ചേര്‍ന്ന് കുത്തിക്കൊലപ്പെടുത്തി. ബൈ​ക്കി​ല്‍ അ​ഭ്യാ​സം ന​ട​ത്ത​രു​തെ​ന്ന് വിലക്കിയതിനെ തുടര്‍ന്നാണ് കൗമാരക്കാരന്‍ കൊടുംകൃത്യം നടത്തിയത്. ദില്ലിയിലെ ര​ഘു​ബീ​ര്‍ ന​ഗ​ര്‍ സ്വ​ദേ​ശി​യാ​യ മ​നീ​ഷ്(25) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. കാ​ര്‍ ഡ്രൈ​വ​റാ​യി​രു​ന്നു മ​നീ​ഷ്. പ്ര​തി​ക​ളാ​യ മൂ​ന്നു പേ​ര്‍​ക്കും പ​തി​നേ​ഴ് വ​യ​സാ​ണ് പ്രാ​യം.

സ്ഥി​ര​മാ​യി അ​മി​ത​വേ​ഗ​ത​യി​ൽ ബൈ​ക്കോ​ടി​ച്ചി​രു​ന്ന പ്ര​തി​യോ​ട് മ​നീ​ഷ് ഇ​ത് ആ​വ​ർ​ത്തി​ക്ക​രു​തെ​ന്ന് പ​ല പ്രാ​വ​ശ്യം താ​ക്കീ​ത് ന​ൽ​കി​യി​രു​ന്നു. ഇ​താ​ണ് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​ത്. സം​ഭ​വ ദി​വ​സ​വും ബൈ​ക്കി​ൽ എ​ത്തി​യ പ്ര​തി​ക്ക് മ​നീ​ഷ് മു​ന്ന​റി​യി​പ്പ് ന​ൽ​കി. 

തു​ട​ർ​ന്ന് സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പ​മെ​ത്തി​യ പ്ര​തി മ​നീ​ഷി​നെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ശ​രീ​ര​ത്തി​ൽ 28 കു​ത്തേ​റ്റ മ​നീ​ഷി​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചി​രു​ന്നു. ആ​ശു​പ​ത്രി അ​ധി​കൃ​ത​രാ​ണ് പൊ​ലീ​സി​ൽ വി​വ​രം അ​റി​യി​ച്ച​ത്. 

ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ന്ന​തി​നു മു​ൻ​പേ ത​ന്നെ മ​നീ​ഷ് മ​രി​ച്ചി​രു​ന്ന​താ​യി പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. സം​ഭ​വ സ്ഥ​ല​ത്തെ സി​സി​ടി​വി​യി​ൽ ആ​ക്ര​മ​ണ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പ​തി​ഞ്ഞി​രു​ന്നു. കൊ​ല​പാ​ത​ക​ത്തി​നു ശേ​ഷം ര​ക്ഷ​പെ​ടാ​ൻ ശ്ര​മി​ച്ച പ്ര​തി​ക​ളെ പോ​ലീ​സ് പി​ടി​കൂ​ടി.