ബംഗളൂരു:  വിവാഹത്തില്‍ നിന്നും പിന്മാറി മറ്റൊരു സ്ത്രീയെ വിവാഹം ചെയ്തതിലെ പ്രതികാരം തീര്‍ക്കാന്‍ കാമുകന്‍റെ ജനനേന്ദ്രേയം മുറിച്ച ദന്തഡോക്ടര്‍ക്ക് 10 വര്‍ഷം കഠിന തടവ് വിധിച്ച് കോടതി. ബംഗളൂരുവിലെ ഗുരുപ്പനപാളയ സ്വദേശി ഡോ. സയീദ അമീന നഹീമാണ്(42) തന്‍റെ കാമുകനായ യുവാവിന്‍റെ ജനനേന്ദ്രിയം മുറിച്ചത്. 2008 നവംബറിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കേസില്‍ ബംഗളൂരു സിറ്റി സിവില്‍ ആന്‍റ് സെഷന്‍സ് കോടതി തടവ് ശിക്ഷയ്ക്ക് പുറമെ മൈസൂരു സ്വദേശിയായ ഇരയ്ക്ക് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരവും 15,000 രൂപ പിഴയും വിധിച്ചു.

മൈസൂരു സ്വദേശിയായ യുവാവുമായി സയീദ പ്രണയത്തിലായിരുന്നുവെങ്കിലും പിന്നീട് യുവാവ് ബന്ധം ഉപേക്ഷിച്ച് മറ്റൊരു സ്ത്രീയെ വിവാഹ കഴിച്ചു. വിവാഹം കഴിഞ്ഞ് ആറ് മാസത്തിന് ശേഷം യുവാവിനെ തന്‍റെ ഡെന്‍റല്‍ ക്ലിനിക്കിലേക്ക് വിളിച്ച് വരുത്തി ജ്യൂസില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി. ബോധം പോയ യുവാവിന്‍റെ ജനനേന്ദ്രിയം യുവതി മുറിച്ച് കളഞ്ഞു. തുടര്‍ന്ന് യുവതി തന്നെ കാമുകനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

Read More: ഭര്‍ത്താവിന്‍റെ ജനനേന്ദ്രിയം മുറിച്ചുമാറ്റിയ ഭാര്യ അറസ്റ്റില്‍ 

തന്‍റെ ക്ലിനിക്കിലേക്ക് വരുന്നതിനിടെ യുവാവിന് അപകടം സംഭവിച്ചതാണെന്നാണ് സയീദ ആശുപത്രിയില്‍ അറിയിച്ചത്. എന്നാല്‍ പിന്നീട് യുവാവിന്‍റെ മൊഴിയുടെ അടിസ്ഥാനത്തില്‍ സയീദക്കെതിരെ പൊലീസ് കേസെടുക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കാമുകന്‍ വിവാഹം കഴിച്ചതിലുള്ള വൈരാഗ്യം മൂലമാണ് ജനനേന്ദ്രിയം മുറിച്ചതെന്നും  ഇത് കരുതി കൂട്ടി ചെയ്തതാണെന്നും പൊലീസ് കണ്ടെത്തി. സംഭവത്തിന് ശേഷം ഇര മാനസികമായി തകരുകയും വൈവാഹിക ജീവിതം ഇല്ലാതാവുകയും ചെയ്തു. ഇത് ലക്ഷ്യം വച്ചുതന്നെയാണ് സയീദ യുവാവിന്‍റെ ജനനേന്ദ്രിയം മുറിച്ചതെന്നും കോടതി നിരീക്ഷിച്ചു. 

Read Moreക്രൂരമർദ്ദനം, ജനനേന്ദ്രിയത്തിൽ പൊള്ളലേൽപിച്ചു, തിരുവനന്തപുരത്ത് യുവാവ് മരിച്ചു