മാഫിയ ഡോൺ ആകണമെന്ന് ആഗ്രഹം പറഞ്ഞ് തോക്കുചൂണ്ടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ച യുവാവ് അറസ്റ്റിൽ. യുപിയിലെ ഗാസിയാബാദിലാണ് സംഭവം. റിതിക് മാലിക്കാണ് തോക്കു ചൂണ്ടി നിൽക്കുന്ന വീഡിയോ സ്വയം ഷൂട്ട് ചെയ്ത് പങ്കുവച്ചത്. 

ലഖ്‌നൗ: മാഫിയ ഡോൺ ആകണമെന്ന് ആഗ്രഹം പറഞ്ഞ് തോക്കുചൂണ്ടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ച യുവാവ് അറസ്റ്റിൽ. യുപിയിലെ ഗാസിയാബാദിലാണ് സംഭവം. റിതിക് മാലിക്കാണ് തോക്കു ചൂണ്ടി നിൽക്കുന്ന വീഡിയോ സ്വയം ഷൂട്ട് ചെയ്ത് പങ്കുവച്ചത്. 

ബോളിവുഡ് ഗാനത്തിനൊപ്പം ചേർത്ത് പടിഞ്ഞാറൻ യുപിയിലെ മാഫിയ ഡോൺ ആകണമെന്ന് പറയുന്നതായിരുന്നു വീഡിയോ. വീഡിയോ വൻ തോതിൽ പ്രചരിച്ചതോടെ ഇയാൾ പൊലീസ് നരീക്ഷണത്തിലായി. തുടർന്ന് മാലിക് കൈവശം വച്ച തോക്ക് കണ്ടെത്തുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്യുകയായിരുന്നു. 

അതേസമയം താൻ ഉപയോഗിച്ചതിൽ ഒരെണ്ണം കളിത്തോക്കാണെന്ന് മാലിക് പറയുന്നു. ജനങ്ങളിൽ ഭയം തോന്നിപ്പിക്കാനായിരുന്നു വീഡിയോ എന്നും, ക്രിമിനൽ സംഘത്തിന്റെ തലവനാകാനാണ് ആഗ്രഹമെന്നും മാലിക് മൊഴി നൽകിയതായി സിറ്റി സ്​റ്റേഷൻ ഹൗസ്​ ഓഫിസർ സന്ദീപ്​ കുമാർ സിങ്​ പറഞ്ഞു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona