രാത്രി പത്തരയോടെ സജിലുള്‍പ്പെടെയുള്ള ബസ് ജീവനക്കാര്‍ വിശ്രമിച്ചിരുന്ന ഏഴുകണ്ടിയിലേക്ക് പണം ആവശ്യപ്പെട്ട് മനീഷും സുഹൃത്തുക്കളുമെത്തി.

കോഴിക്കോട്: കിനാലൂരില്‍ 500 രൂപ കടം വാങ്ങിയതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ രണ്ട് സ്വകാര്യ ബസ് ജീവനക്കാര്‍ക്ക് കുത്തേറ്റു. തലയാട് സ്വദേശി സിജിത്ത്, എകരൂല്‍ സ്വദേശി സിജാദ് എന്നിവര്‍ക്കാണ് കുത്തേറ്റത്.

സ്വകാര്യ ബസിലെ ക്ലീനറായ സജില്‍ എന്നയാള്‍ കടമായി വാങ്ങിയ 500 രൂപ തിരികെ ആവശ്യപ്പെട്ട് സുഹൃത്ത് മനീഷിന്റെ ഫോണ്‍ കോള്‍ വന്നതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഇരുവരും തമ്മിലുള്ള സംഭാഷണം വാക്കുതര്‍ക്കത്തിലേക്ക് നീങ്ങി. രാത്രി പത്തരയോടെ സജിലുള്‍പ്പെടെയുള്ള ബസ് ജീവനക്കാര്‍ വിശ്രമിച്ചിരുന്ന ഏഴുകണ്ടിയിലേക്ക് പണം ആവശ്യപ്പെട്ട് മനീഷും സുഹൃത്തുക്കളുമെത്തി. തുടര്‍ന്ന് ഇരു കൂട്ടരും തമ്മിലുണ്ടായ തര്‍ക്കത്തിനിടയിലാണ് ബസ് ഡ്രൈവറായ സിജിത്തിനും, കണ്ടക്ടര്‍ സിജാദിനും കുത്തേറ്റത്. സംഭവത്തിന് പിന്നാലെ സജില്‍ സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ടു. 

വിവരം അറിഞ്ഞ് ഓടി കൂടിയ നാട്ടുകാരാണ് കുത്തേറ്റ ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സിജിത്തിന് നെഞ്ചിലും സിജാദിന് വയറിലുമാണ് കുത്തേറ്റത്. സംഭവത്തില്‍ കരുമല കുന്നുമ്മല്‍ ബബിജിത്ത്, കൈതച്ചാലില്‍ കെസി മനീഷ്, കരുമല പാറച്ചാലില്‍ പിസി ശരത് ലാല്‍ എന്നിവരെ ബാലുശേരി പൊലീസ് അറസ്റ്റ് ചെയ്തു.


മോഷണക്കേസ് പ്രതി തെളിവെടുപ്പിനിടെ രക്ഷപെട്ടു

ഇടുക്കി: മറയൂരില്‍ മോഷണക്കേസിലെ പ്രതി തെളിവെടുപ്പിനിടെ രക്ഷപെട്ടു. തമിഴ്‌നാട് തെങ്കാശി കടയം സ്വദേശി ബാലമുരുകനാണ് ദിണ്ടിഗല്‍ കൊടൈറോഡില്‍ വച്ച് മൂത്രമൊഴിക്കാനെന്ന വ്യാജേന പുറത്തിറങ്ങി എസ്‌ഐയെ ആക്രമിച്ച് രക്ഷപ്പെട്ടത്. തമിഴ്‌നാട്ടില്‍ 54ലധികം മോഷണ കേസുകളില്‍ പ്രതിയായ ബാലമുരുകന്‍ പത്തു ദിവസം മുമ്പാണ് മറയൂര്‍ പൊലീസിന്റെ പിടിയിലാകുന്നത്. മറയൂരില്‍ മോഷണം നടത്തി തിരികെ പോകുന്നതിനിടെ ഇയാളടക്കം നാലുപേര്‍ പിടിയിലാവുകയായിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് മറയൂരില്‍ രണ്ടു മാസമായി നടന്ന നിരവധി മോഷണങ്ങളില്‍ ഇവര്‍ക്ക് പങ്കുണ്ടെന്ന് വ്യക്തമാകുന്നത്.

ഇതിന്റെ അന്വേഷണത്തിനായി ബാലമുരുകനെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി. തുടര്‍ന്നാണ് തെളിവെടുപ്പിനായി തമിഴ്‌നാട് തെങ്കാശിയിലേക്ക് കൊണ്ടുപോകുന്നത്. ഇവിടെ വെച്ച് തെളിവെടുത്തശേഷം തിരികെ വരുന്നതിനിടെ മുത്രമൊഴിക്കാനുണ്ടെന്ന് അറിയിച്ചതിനെ തുടര്‍ന്ന് ദിണ്ടിഗല്‍ കൊടൈറോഡില്‍ വച്ച് പൊലീസ് വിലങ്ങഴിച്ചു. ഉടന്‍ തന്നെ എസ്‌ഐ അശോക് കുമാറിനെ അക്രമിച്ച് രക്ഷപ്പെടുകയായിരുന്നു. പ്രദേശത്ത് പൊലീസ് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പ്രതിയെ പിടികൂടാനായി തമിഴ്‌നാട് പൊലീസിന്റെ സഹായം തേടിയിട്ടുണ്ടെന്ന് മറയൂര്‍ പൊലീസ് അറിയിച്ചു. 

കെഎസ്ഇബി ഓഫീസിലെ മരങ്ങളുടെ തൈകൾ വെട്ടി കർഷകൻ; വാഴക്കൈ മുറിച്ചതിന്റെ പ്രതിഷേധമെന്ന് വിശദീകരണം

YouTube video player