ബെംഗളൂരു: മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട് ബെംഗളൂരുവിലെ സംഗീതമേഖലയിലെ പ്രമുഖരും ചില അഭിനേതാക്കളും തങ്ങളുടെ നിരീക്ഷണത്തിലാണെന്ന് നാർക്കോട്ടിക് കണ്ട്രോൾ ബ്യൂറോ. ഇവർ എംഡിഎംഎ ഗുളികകൾ സ്ഥിരമായി ഉപയോഗിക്കുന്നുണ്ടെന്ന് അന്വേഷണസംഘം കണ്ടെത്തി. 

ബെംഗളൂരുവിലും മൈസൂരുവിലും കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടത്തിയ പരിശോധനയില്‍ കോടികൾ വിലമതിക്കുന്ന എക്സ്റ്റസി ഗുളികകളും 204 കിലോ കഞ്ചാവുമാണ് പിടികൂടിയത്. പിടിലായവരിൽ ഒരു മലയാളിയുമുണ്ട്.