ബംഗലൂരിവില്‍ നിന്ന് കൊച്ചിയിലേക്ക് ബസില്‍ യാത്ര ചെയ്യുകയായിരുന്ന യുവാവില്‍ നിന്നാണ് 120 ഗ്രാം എംഡിഎംഎ എക്സൈസ് സംഘം പിടികൂടിയത്. 

പാലക്കാട്: വാളയാറില്‍ വീണ്ടും മയക്കുമരുന്നുവേട്ട. രണ്ടു കോടി രൂപ വിലമതിക്കുന്ന എംഡിഎംഎയുമായി ബെംഗളൂരുവില്‍ നിന്നെത്തിയ യുവാവിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ഒരു മാസത്തിനിടെ നടക്കുന്ന രണ്ടാമത്തെ മയക്കുമരുന്നു വേട്ടയാണ് ഇത്.

ബംഗലൂരിവില്‍ നിന്ന് കൊച്ചിയിലേക്ക് ബസില്‍ യാത്ര ചെയ്യുകയായിരുന്ന യുവാവില്‍ നിന്നാണ് 120 ഗ്രാം എംഡിഎംഎ എക്സൈസ് സംഘം പിടികൂടിയത്. പട്ടാന്പി സ്വദേശി സുഹൈലിനെയാണ് പാലക്കാട് എക്സൈസ് എന്‍ഫോഴ്സ്മെന്‍റ് അസിസ്റ്റന്‍റ് കമ്മീഷ്ണര്‍ സ്ക്വാഡും പാലക്കാട് റേഞ്ച് ഓഫീസ് ടീമും പിടികൂടിയത്. 

ബംഗലൂരുവില്‍ നിന്നും ഗ്രാമിന് അയ്യായിരം രൂപയ്ക്ക് വാങ്ങി അന്പതിനായിരം രൂപയ്ക്ക് കൊച്ചിയില്‍ അന്പതിനായിരം രൂപയ്ക്ക് വില്‍ക്കുന്നതിനായാണ് ചരക്കെത്തിചച്ചതെന്നാണ് എക്സൈസ് പറയുന്നത്. കഴിഞ്ഞ മാസം 16 ന് പത്തു ഗ്രാം എംഡിഎംഎ ബ്രഡ് വാളയാറില്‍ പിടികൂടിയിരുന്നു. ബംഗലൂരുവില്‍ നിന്നും മലപ്പുറത്തേക്ക് മയക്കുമരുന്നെത്തിച്ച മൂന്ന് യുവാക്കളെയാണ് അന്ന് അറസ്റ്റ് ചെയ്തത്.