Asianet News MalayalamAsianet News Malayalam

മദ്യ ലഹരിയിൽ അഭ്യാസം, ഓട്ടോയിടിച്ച് തോട്ടിലേക്ക് മറിച്ചു, ഓട്ടോ ഡ്രൈവർ കസ്റ്റഡിയിൽ, 3 പേർക്ക് പരിക്ക്

മദ്യലഹരിയിലായിരുന്ന ഡ്രൈവർ ഓടിച്ച ഓട്ടോറിക്ഷാ നിയന്ത്രണം വിട്ട് മറ്റൊരു ഓട്ടോയെ ഇടിച്ച് തെറിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ യാത്രക്കാരുമായി പോയ ഓട്ടോ തോട്ടിലേക്ക് മറിഞ്ഞു

Drunk and drive auto driver hits another auto which fall into river three injured in pathanamthitta etj
Author
First Published Nov 7, 2023, 8:40 AM IST

പത്തനംതിട്ട: പത്തനംതിട്ട അഴൂരിൽ മദ്യലഹരിയിലായിരുന്ന ഡ്രൈവർ ഓടിച്ച ഓട്ടോറിക്ഷാ നിയന്ത്രണം വിട്ട് മറ്റൊരു ഓട്ടോയെ ഇടിച്ച് തെറിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ യാത്രക്കാരുമായി പോയ ഓട്ടോ തോട്ടിലേക്ക് മറിഞ്ഞു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഒരാളെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. വള്ളിക്കോട് സ്വദേശിയായ ഓട്ടോറിക്ഷ ഡ്രൈവ‍ർ രഞ്ജിത്താണ് മദ്യലഹരിയിൽ അപകടമുണ്ടാക്കിയത്.

അഴൂർ ജംഗ്ഷനിൽ വെച്ച് രഞ്ജിത്ത് ഓടിച്ചിരുന്നു ഓട്ടോ കോന്നി ഭാഗത്ത് നിന്ന് വന്ന മറ്റൊരു ഓട്ടോയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. റോഡിൽ നിന്ന് തെന്നി മാറിയ വാഹനം യാത്രക്കാരുമായി തോട്ടിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. അഗ്നിരക്ഷാ സേനയും പൊലീസും നാട്ടുകാരും ചേർന്ന് വാഹനത്തിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തി. അപകടമുണ്ടാക്കിയ ശേഷം നിർത്താതെ പോയ ഓട്ടോ പിന്നീട് പൊലീസ് കസ്റ്റഡിയിലെടുത്തു.

കോന്നി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോയി മടങ്ങിവന്ന വകയാർ സ്വദേശികളായ അനിലും ഭാര്യ സ്മിതയും സഞ്ചരിച്ച ഓട്ടോയാണ് തോട്ടിലേക്ക് മറിഞ്ഞത്. ഇവരുടെ പരിക്ക് ഗുരുതമല്ല. എന്നാൽ ഡ്രൈവർ ജോൺസണനെ കോട്ടയം മെഡി. കോളേജിലേക്ക് മാറ്റി. അപകടമുണ്ടാക്കിയ രഞ്ജിത്തും ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Follow Us:
Download App:
  • android
  • ios