കല്യാണിൽ മദ്യപിച്ചെത്തിയ മൂന്നംഗ സംഘം ടാക്സി ഡ്രൈവറെ മർദ്ദിച്ച് കാറുമായി കടന്നുകളഞ്ഞു. ഓൺലൈൻ ബുക്കിംഗ് പ്രകാരം യാത്രക്കാരനെ എടുക്കാൻ പോയപ്പോഴായിരുന്നു സംഭവം. വാഹനത്തിൽ ഘടിപ്പിച്ച ജിപിഎസ് ട്രാക്കർ ഉപയോഗിച്ച് പോലീസ് പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്തു.

മുംബൈ: മുംബൈയിൽ ടാക്സി ഡ്രൈവറെ മർദ്ദിച്ച് കാറുമായി കടന്നുകളഞ്ഞ് മൂവർ സംഘം. സംഭവ സമയത്ത് ഇവർ മദ്യപിച്ചിരുന്നു. മഹാരാഷ്ട്രയിലെ കല്യാണിൽ പുലർച്ചെ 4.30 ഓടെയാണ് സംഭവം. ഓൺലൈനിലൂടെ തന്റെ ക്യാബ് ബുക്ക് ചെയ്ത ആളെ പിക്ക് അപ്പ് ചെയ്യാനായി പോയതായിരുന്നു ടാക്സി ഡ്രൈവർ. എന്നാൽ ഗൂഗിൾ മാപ്പ് ലൊക്കേഷനിലെത്തിയപ്പോൾ പ്രതികൾ ഇയാളെ ആക്രമിക്കുകയായിരുന്നു. ഇതിന് ശേഷം കാറുമായി മൂവർ സംഘം കടന്നു കളയുകയായിരുന്നു. അതേ സമയം, വാഹനത്തിൽ ഘടിപ്പിച്ച ജിപിഎസ് ട്രാക്കർ ഉപയോഗിച്ച് കാറും മൂന്ന് പ്രതികളായ വിജയ് ഭിസെ, അമർദീപ് ഗുപ്ത, അവിനാശ് ഝാ എന്നിവരെയും മുംബൈ പൊലീസ് കണ്ടെത്തി.