ചണ്ഡിഗര്‍: വൃദ്ധ ദമ്പതിമാരെ കഴുത്ത് അറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. പഞ്ചാബ് സ്വദേശികളായ ലക്ഷ്മിദാസ്, സാഷി ബാല എന്നിവരെയാണ് വീടിനുള്ളില്‍ കഴുത്ത് അറുത്ത നിലയില്‍ കണ്ടെത്തിയത്. ഇരുവരെയും മകന്‍ വീട്ടിലെത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. മാതാപിതാക്കള്‍ വാതില്‍ തുറക്കാതായതോടെ മകന്‍ അയല്‍വാസികളെയും പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു.

ലക്ഷ്മിദാസ്,  ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പൊലീസിന്‍റെ പ്രാഥമിക റിപ്പോര്‍ട്ട്.  മൃതദേഹങ്ങളുടെ അടുത്ത് നിന്നും ലക്ഷ്മിദാസ് എഴുതിയതെന്ന് കരുതുന്ന ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി.  

കൊലയ്ക്ക് ഉപയോഗിച്ച കത്തി വീടിനുള്ളിലെ വാഷ്ബേസിലില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്.. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ബാത്ത്റൂമില്‍ വെച്ച് സ്വന്തം കഴുത്തറുത്ത ശേഷം കത്തി വാഷ്ബേസിനില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് പൊലീസിന്‍റെ നിഗമനം. പൊലീസ് അന്വേഷണം ആരംഭിച്ചു.