കോട്ടയം: കോസടിയിൽ മദ്യ ലഹരിയിൽ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക്‌ നേരം തെറിവിളിയും കയ്യേറ്റവും. സംഭവത്തിൽ കോസടി സ്വദേശിയായ അനീഷിനെ അറസ്റ്റ് ചെയ്തു, തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനം ഓവർ ടേക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കയ്യേറ്റത്തിൽ കലാശിച്ചത്.

കോസടി പതിനൊന്നാം വാർഡിലെ ഒന്നും രണ്ടും ബൂത്തുകളിലെ സ്ത്രീകൾ ഉൾപ്പടെയുള്ള പോളിങ് ഉദ്യോഗസ്ഥർക്ക് നേരെയായിരുന്നു മദ്യലഹരിയിലായിരുന്ന അനീഷിന്റെ അസഭ്യവർഷം കയ്യേറ്റവും തടയാൻ ശ്രമിച്ച മുണ്ടക്കയം പോലീസ് സ്റ്റേഷനിലെ എസ് ഐ മാത്യു ജോണിൻ നേരയും കയ്യേറ്റ ശ്രെമം ഉണ്ടായി. 

കൂടുതൽ പോലീസ് എത്തി ബാലപ്രയോഗത്തികൂടെയാണ് പ്രതിയെ കീഴ്പ്പെടുയതിയത്. അനീഷ് സഞ്ചരിച്ച വാഹനത്തെ ഓവർ ടേക്ക് ചെയ്തതാണ് പ്രതിയെ പ്രകോപിപ്പിച്ചത്. അനീഷിന്റെ കൂടെ ഒരാൾ കൂടി ഉണ്ടെന്നും ഇയാൾക്ക് കയ്യേറ്റത്തിൽ പങ്കുണ്ടെന്നും പോലീസ് അറിയിച്ചു. ഇയാൾക്കു വേണ്ടിയുള്ള അന്വേഷണം പോലീസ് ഊർചിതമാക്കിയിട്ടുണ്ട്.