മലപ്പുറം: കൊണ്ടോട്ടിയിൽ 10 ലക്ഷം രൂപയുടെ കള്ളനോട്ടുമായി മൂന്നു പേർ പിടിയിൽ. പാണ്ടിക്കാട് സ്വദേശി അമീർ ഖാൻ, കരുവാരക്കുണ്ട് സ്വദേശി മൊയ്തീൻ കുട്ടി, തുവ്വൂർ സ്വദേശി ബഷീർ  എന്നിവരാണ് പിടിയിലായത്. വാഹന പരിശോധനക്കിടെയാണ് കാറിൽ നിന്നും 500, 2000 രൂപയുടെ കള്ളനോട്ടുകള്‍ പിടികൂടിയത്.