സാമൂഹ്യമാധ്യമം വഴി സൗഹൃദം തുടർന്നു. പിന്നീട് വിവാഹം കഴിക്കാമെന്ന് മോഹിപ്പിച്ച് 2020 ഡിസംബർ മുതൽ ഈ വർഷം മെയ് വരെയുള്ള കാലയളവിൽ ആറുലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു.
പാലക്കാട്: വിവാഹ വാഗ്ദാനം നൽകി ആറുലക്ഷത്തോളം രൂപ തട്ടിയെടുത്ത യുവാവിനെ ടൗൺ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം പാരിപ്പള്ളി ചവർക്കോട് മാവിലവീട്ടിൽ അനന്തുവിനെ (23) ആണ് ബംഗളൂരുവിൽ നിന്ന് പിടികൂടിയത്. ഇയാൾ ദുബായിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്.
പൊലീസ് നേരത്തെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. പോസ്റ്റൽ വകുപ്പിൽ ജോലിചെയ്യുന്ന കൊടുമ്പ് സ്വദേശിനിയെ ഗോവയിൽ വച്ച് പ്രതി പരിചയപ്പെട്ടു. സാമൂഹ്യമാധ്യമം വഴി സൗഹൃദം തുടർന്നു. പിന്നീട് വിവാഹം കഴിക്കാമെന്ന് മോഹിപ്പിച്ച് 2020 ഡിസംബർ മുതൽ ഈ വർഷം മെയ് വരെയുള്ള കാലയളവിൽ ആറുലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു.
തുടർന്ന് യുവതി സൗത്ത് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. അനന്തുവിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇൻസ്പക്ടർ ടി ഷിജു എബ്രഹാം, അഡീഷണൽ എസ്‌ഐമാരായ വിജയകുമാർ, ഗിരീഷ്, സീനിയർ സിപിഒ ഷംസീർ അലി, സിപിഒ ഷെയ്ഖ് മുസ്തഫ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
എകെജി സെന്‍റര്‍ ആക്രമണം നടന്നിട്ട് 23 ആം ദിനം, പ്രതിയെവിടെ? കേസ് ക്രൈംബ്രാഞ്ചിന് വിട്ടു
ലൈംഗീകാതിക്രമത്തിന് ഇരയാവുന്നവരുടെ സുരക്ഷ കര്‍ശനമായി ഉറപ്പാക്കണമെന്ന് ഹൈക്കോടതി
പീഡിപ്പിച്ച 14-കാരിയെ വിവാഹം ചെയ്തു, കുഞ്ഞ് ജനിച്ച് ആറ് മാസമായപ്പോൾ വീണ്ടും ഗർഭിണി, ബലാത്സംഗമെന്ന് കോടതി
ദില്ലി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം വിവാഹം ചെയ്താലോ, കുഞ്ഞ് ജനിച്ചാലോ പോക്സോ കുറ്റങ്ങളിൽ നിന്ന് രക്ഷ നേടാനുള്ള കാരണമായി പരിഗണിക്കാനാവില്ലെന്ന് ദില്ലി ഹൈക്കോടതി. ഇക്കാരണങ്ങൾ ശിക്ഷയിൽ ഇളവ് ലഭിക്കാനും ഇത് പരിഗണിക്കാനാവില്ലെന്ന് ദില്ലി ഹൈക്കോടതി വ്യക്തമാക്കി. 14-കാരിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ യുവാവിന്റെ ജാമ്യാപേക്ഷ പരിഗണക്കവെ ആയിരുന്നു കോടതിയുടെ നിരീക്ഷണം.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഇയാൾ പീഡിപ്പിച്ച ശേഷം, വിവാഹം ചെയ്യുകയും പിന്നീട് കുട്ടി ജനിക്കുകയും ചെയ്തു. ആ കുട്ടിക്ക് ആറ് മാസം പ്രായമുള്ളപ്പോൾ വീണ്ടും പെൺകുട്ടി ഗർഭിണിയായി. ഇതും പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കെതിരെയുള്ള ലൈംഗിക അതിക്രമമാണെന്ന് പൊലീസ് കോടതിയിൽ അറിയിക്കുകയായിരുന്നു. ജാമ്യാപേക്ഷ തള്ളിയ കോടതി പ്രതിയെ റിമാൻഡ് ചെയ്തു.
2019-ൽ ജൂലൈ ഒമ്പതിന് മകളെ അജ്ഞാതർ തട്ടിക്കൊണ്ടുപോയി എന്ന് കാണിച്ച് പെൺകുട്ടിയുടെ അമ്മ നൽകിയ ഹേബിയസ് കോർപ്പസ് ഹർജി നൽകിയത്. കേസിൽ കോടതി അന്വേഷണത്തിന് ഉത്തരവിട്ടു. എന്നാൽ ഏറെ കാലം വിവരമൊന്നുമില്ലാതിരുന്ന കേസിൽ, 2021 ഒക്ടോബർ ആറിനാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഹർജിക്കാരൻ പെൺകുട്ടിയെ പ്രലോഭിപ്പിച്ച് ദില്ലിയിലെ ഒരു ക്ഷേത്രത്തിൽ വച്ച് വിവാഹം ചെയ്തെന്ന് അന്വേഷണത്തിൽ മനസിലായി.
Read more:ഓവർടേക്ക് ചെയ്ത കെഎസ്ആർടിസിയുടെ പിൻഭാഗം തട്ടി ബൈക്ക് യാത്രികന്റെ മരണം, ഡ്രൈവർക്ക് സസ്പെൻഷൻ
പ്രതിയുമായി പെൺകുട്ടിക്ക് പരസ്പര സമ്മതത്തോടെയുള്ള ബന്ധമാണെന്നും, വിവാഹ ശേഷം പെൺകുട്ടിയെയും അവരിൽ ജനിച്ച കുട്ടികളെയും സംരക്ഷിക്കേണ്ടത് പ്രതിയാണെന്നുമായിരുന്നു അഭിഭാഷകന്റെ വാദം. എന്നാൽ ഒമ്പാതാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു പെൺകുട്ടി പീഡിപ്പിക്കപ്പെട്ടതെന്നും, അന്ന് 14 വയസും ആറ് മാസവുമായിരുന്നും പെൺകുട്ടിയുടെ പ്രായമെന്നും, അത് ബലാത്സംഗമായി കണക്കാക്കണമെന്നും ചൂണ്ടിക്കാട്ടിയിരുന്നു കോടതി ജാമ്യം നിഷേധിച്ചത്. പതിനെട്ട് വയസിന് താഴെയുള്ള കുട്ടികളുമായി സമ്മതത്തോടെയോ അല്ലാതെയോ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് റേപ്പ് ആയി കണക്കാക്കുമെന്നും കോടതി വ്യക്തമാക്കി.
