ദില്ലി: ഓട്ടോയില്‍ സഞ്ചരിക്കവേ മോഷ്ടാക്കള്‍ ബൈക്കിലെത്തി മൊബൈല്‍ തട്ടിപ്പറിക്കാന്‍ ശ്രമിച്ചു, ഓട്ടോയില്‍ നിന്നും വീണ് യുവതിക്ക് പരിക്ക്. ദില്ലി സ്വദേശിയായ നിധി കപൂര്‍ എന്ന യുവതിക്കാണ് പരിക്കേറ്റത്. അമ്മയ്ക്കൊപ്പം ഓട്ടോയില്‍ സഞ്ചരിക്കവേയാണ് അപകടമുണ്ടായത്.

ബൈക്കിലെത്തിയ മോഷ്ടാക്കള്‍ ഇവരുടെ കൈവശമുണ്ടായിരുന്ന മൊബൈല്‍ അടങ്ങുന്ന പഴ്സ് തട്ടിപ്പറിക്കുകയായിരുന്നു. ഇവരെ തടയാന്‍ ശ്രമിക്കവേയാണ് പെണ്‍കുട്ടി വാഹനത്തില്‍ നിന്നും പുറത്തേക്ക് വീണതെന്ന് ദൃക്സാക്ഷികള്‍ വ്യക്തമാക്കി. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും അന്വേഷണം ആരംഭിച്ചതായും പൊലീസ് വ്യക്തമാക്കി.