Asianet News MalayalamAsianet News Malayalam

പത്തനംതിട്ടയിൽ അച്ഛനും മകനും തലയ്ക്ക് വെട്ടേറ്റു; അയൽവാസിക്കായി തിരച്ചില്‍

സുകുമാരൻ, മകൻ സുനിൽ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരുടെ അയൽവാസിയാണ് ആക്രമിച്ചത്. നേരത്തെ മുതൽ ഇവർ തമ്മിൽ തർക്കം ഉള്ളതായി പൊലീസ് പറയുന്നു.

Father and son attacked by neighbor in Pathanamthitta nbu
Author
First Published Nov 9, 2023, 11:46 PM IST

പത്തനംതിട്ട: പത്തനംതിട്ട അത്തിക്കയം പൊന്നംപാറയിൽ അച്ഛനും മകനും തലയ്ക്ക് വെട്ടേറ്റു. രാത്രി എട്ടരയോടെയാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുകുമാരൻ, മകൻ സുനിൽ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരുടെ അയൽവാസിയാണ് ആക്രമിച്ചത്. നേരത്തെ മുതൽ ഇവർ തമ്മിൽ തർക്കം ഉള്ളതായി പൊലീസ് പറയുന്നു. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ പ്രതിക്കായി പെരുനാട് പൊലീസ് അന്വേഷണം തുടങ്ങി.

Follow Us:
Download App:
  • android
  • ios