അഹമ്മദാബാദ്: 16 കാരിയെ 17കാരന്‍ ബലാത്സംഗം ചെയ്ത പരാതിയില്‍  17 കാരന്‍റെ അച്ഛനെതിരെ കേസെടുത്ത് പൊലീസ്. പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. അഹമ്മദാബാദിലെ ചാന്ദ്ഘേഡ പൊലീസാണ് കേസെടുത്തത്. ജീവിതം 'ആഘോഷിക്കാന്‍' മകനെ ഉപദേശിക്കുകയും കുറ്റകൃത്യത്തിന് പ്രേരിപ്പിച്ചതിനുമാണ് പിതാവിനെതിരെ കേസെടുത്തതെന്ന് പൊലീസ് അറിയിച്ചു.  

ജൂലായ് 11നാണ് കേസിനാസ്പദമായ സംഭവം. അര്‍ധരാത്രിയില്‍ കുളിമുറിയില്‍ വെച്ച്  17കാരന്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തെന്ന് പെണ്‍കുട്ടിയുടെ അമ്മാവന്‍ പരാതിപ്പെട്ടു. പ്രായപൂര്‍ത്തിയായാല്‍ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്താണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ഇതിന് അച്ഛന്‍ കൂട്ടുനിന്നെന്നും പരാതിയില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം നവംബറില്‍ മാളിലെ വാഷ് റൂമില്‍വെച്ച് 17കാരന്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തെന്നും അമ്മാവന്‍ പരാതിയില്‍ ആരോപിച്ചു. 

ആണ്‍കുട്ടിക്കും പെണ്‍കുട്ടിക്കും പിതാവ് സിനിമ കാണാന്‍ ടിക്കറ്റെടുത്ത് നല്‍കുകയും തിയറ്ററില്‍വെച്ച് മകന്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നും ഇയാള്‍ ആരോപിച്ചു. ഒരുമാസം മുമ്പ് പരാതിക്കാരന്‍റെ വീട്ടിന് മുന്നിലെത്തി 17കാരന്‍ പെണ്‍കുട്ടിയെയും കുടുംബത്തെയും അപമാനിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും ഇയാള്‍ ആരോപിച്ചു.