കൊല്ലം: കൊല്ലം ജില്ലയിലെ അഞ്ചലിൽ മകൻ അച്ഛനെ കൊലപ്പെടുത്തി. അഞ്ചൽ കരുകോൺ കുട്ടിനാട് മടവൂർ കോളനിയിൽ ചരുവിളവീട്ടിൽ രാജപ്പൻ (60) ആണ് കൊല്ലപ്പെട്ടത്.  വീട്ടിൽ ഉണ്ടായ വാക്കുതർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിനിടെയാണ് അച്ഛനെ മകൻ കൊലപ്പെടുത്തിയത്.

അച്ഛനെ കൊലപ്പെടുത്തിയ മകൻ സതീഷിനെയും സംഭവം നടക്കുമ്പോള്‍ വീട്ടിലുണ്ടായിരുന്ന ബന്ധുവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ അർധരാത്രിയോടെയായിരുന്നു സംഭവം.