കുട്ടിയുടെ രക്ഷിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നാലംഗ സംഘത്തിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ടെങ്കിലും ഇതുവരെയും അറസ്റ്റ് ചെയ്തില്ല.

തിരുവനന്തപുരം : തിരുവനന്തപുരത്ത് കഞ്ചാവ് ബീഡി വലിക്കാന്‍ വിസമ്മതിച്ചതിന് പതിനഞ്ചു വയസുകാരന് ലഹരി മാഫിയയുടെ ക്രൂരമര്‍ദനം. ഈ മാസം മൂന്നിന് വര്‍ക്കലയിലാണ് സംഭവമുണ്ടായത്. സ്റ്റീല്‍ വള ഉപയോഗിച്ചാണ് കുട്ടിയുടെ തലയിലും ചെവിയിലും അടിച്ചത്. അടിയേറ്റ് കുട്ടിയുടെ ചെവിയിലൂടെയും വായിലൂടെയും രക്തം വന്നുവെന്നും അബോധാവസ്ഥയിലായെന്നും എഫ്ഐആറിലുണ്ട്. കുട്ടിയുടെ രക്ഷിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നാലംഗ സംഘത്തിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ടെങ്കിലും ഇതുവരെയും അറസ്റ്റ് ചെയ്തില്ല. പ്രദേശം ലഹരിമാഫിയയുടെ പിടിയിലാണെന്നും കേസ് പോലീസ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നും മര്‍ദനമേറ്റ കുട്ടിയുടെ രക്ഷിതാക്കള്‍ ആരോപിച്ചു. 

അതിഥി തൊഴിലാളികളുടെ പണവുമായി മലയാളി ഹോട്ടല്‍ മുതലാളി മുങ്ങിയതായി പരാതി, സംഭവം കോട്ടയത്ത്

YouTube video player