Asianet News MalayalamAsianet News Malayalam

അമ്പതു പൈസയുടെ പേരിൽ തർക്കം, ഹോട്ടലുടമയെ കുത്തിക്കൊന്നു; കൊച്ചിയിൽ പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ 

ചായ വിലയുമായി ബന്ധപ്പെട്ട് അമ്പതു പൈസയുടെ പേരിൽ നടന്ന തര്‍ക്കിനിടെയാണ് ഹോട്ടലുടമയായ സന്തോഷിനെ, അനൂപ് കുത്തി കൊലപെടുത്തിയത്.

fight over 50 paise man killed restaurant owner in kochi and now sentenced for life imprisonment
Author
First Published Jan 27, 2023, 6:45 PM IST

കൊച്ചി : എറണാകുളം പറവൂരിൽ  റെസ്റ്റോറന്റിൽ അതിക്രമിച്ചു കയറി ഉടമയെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ. വെടിമറ സ്വദേശി അനൂപിനെയാണ് അഡീഷണൽ സെഷൻസ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ചായ വിലയുമായി ബന്ധപ്പെട്ട് അമ്പതു പൈസയുടെ പേരിൽ നടന്ന തര്‍ക്കിനിടെയാണ് ഹോട്ടലുടമയായ സന്തോഷിനെ, അനൂപ് കുത്തി കൊലപെടുത്തിയത്. 2006 ജനുവരി പതിനേഴിനായിരുന്നു കേസിനാസ്പദമായ കൊലപാതകം. കേസില്‍ അനൂപിന്‍റെ രണ്ട് കൂട്ടു പ്രതികള്‍ക്കും നേരത്തെ തടവ് ശിക്ഷ ലഭിച്ചിരുന്നു. 

അന്ന് സംഭവിച്ചത്... 

2006-ൽ കേസിലെ രണ്ടാം പ്രതിയായ സബീർ എന്നയാൾ സന്തോഷ് നടത്തി വന്നിരുന്ന പറവൂർ ചേന്ദമംഗലം ജംഗ്ഷനിലെ മിയാമി റസ്റ്റോറന്റിൽ രാവിലെ എത്തി ചായ ആവശ്യപ്പെടുകയും, ചായ കുടിച്ചതിനു  ശേഷം രണ്ടു രൂപ കൊടുക്കുകയും ചെയ്യ്തു. ചായയുടെ വില രണ്ടര രൂപയാണെന്നും 50 പൈസ കൂടി വേണം എന്നും പറഞ്ഞ സന്തോഷിനോട് സബീർ തട്ടി കയറുകയും 100 രൂപ നോട്ട് മേശയിലേക്ക് എറിഞ്ഞു കൊടുത്തതിന് ശേഷം അവിടെ നിന്ന് പോയി. കുറച്ചു കഴിഞ്ഞു സുഹൃത്തുകളായ അനൂപ്, ഷിനോജ്, സുരേഷ്, എന്നിവരെയും കൂട്ടി സംഭവസ്ഥലത്തെത്തി സന്തോഷിനെ ആക്രമിച്ചു കുത്തി കൊലപ്പെടുത്തുകയായിരുന്നു.

കേസിലെ രണ്ടു മുതൽ നാലു വരെയുള്ള പ്രതികളായ സബീർ, ഷിനോജ്, സുരേഷ് എന്നിവർ നേരത്തെ കോടതി മുമ്പാകെ വിചാരണ നേരിട്ടുള്ളതാണ്. രണ്ടും മൂന്നും പ്രതികൾ മനപ്പൂർവ്വമുള്ള നരഹത്യ കുറ്റം ചെയ്തതായി അപ്പോൾ തെളിഞ്ഞതിനാൽ അവരെ ഏഴു വർഷം കഠിന തടവിനു കോടതി ശിക്ഷിച്ചിരുന്നു. നാലാം പ്രതി സുരേഷിനെ നിരപരാധിയായി കണ്ട്  വിട്ടയച്ചു. ആദ്യവിചാരണ സമയത്ത് ഒന്നാംപ്രതി അനൂപ് ഒളിവിൽ ആയിരുന്നതിനാൽ അയാൾക്കെതിരെയുള്ള കേസ് വേർപെടുത്തിയാണ് അന്ന് വിചാരണ നടത്തിയത്. 

ഒളിവിൽ പോയതിനുശേഷം എൻഐഎ കേസിൽ അനൂപ് പ്രതിയാക്കപ്പെടുകയും അറസ്റ്റ് ചെയ്യപ്പെടുകയും ആയിരുന്നു. പിന്നീട് പ്രൊഡക്ഷൻ വാറന്റ് പ്രകാരം ഹാജരാക്കപ്പെട്ട അനൂപ് ജാമ്യത്തിൽ ഇറങ്ങി ഈ കേസിൽ വിചാരണ നേരിട്ടു. സന്തോഷിന്റെ മരണത്തിനുകാരണമായ മുറിവേൽപ്പിച്ച അനൂപ് കൊലക്കുറ്റം ചെയ്‌തയായി കണ്ടെത്തിയാണ്  കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. കൂടാതെ കടയിൽ അതിക്രമിച്ചു കയറി കുറ്റകൃത്യം ചെയ്‌തതിന് ഏഴു വർഷം തടവും 50, 000 /- രൂപ പിഴയും അടക്കണം. 

മകളെ ശല്യം ചെയ്യുന്നുവെന്ന് പരാതി, പൊലീസ് ചോദ്യംചെയ്തു; പിന്നാലെ യുവാവ് ജീവനൊടുക്കി, മൃതദേഹവുമായി പ്രതിഷേധം

Follow Us:
Download App:
  • android
  • ios