Asianet News MalayalamAsianet News Malayalam

മകളെ ശല്യം ചെയ്യുന്നുവെന്ന് പരാതി, പൊലീസ് ചോദ്യംചെയ്തു; പിന്നാലെ യുവാവ് ജീവനൊടുക്കി, മൃതദേഹവുമായി പ്രതിഷേധം

മകളെ ശല്യം ചെയ്യുന്നുവെന്ന പൊലീസ് ക്യാമ്പിലെ അസിസ്റ്റന്റ് കമാന്റ് ഓഫീസറുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഇന്നലെ അശ്വന്തിനെ ചവറ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തിയിരുന്നു

questioned by police over love affairs, youth commits suicide in  kollam
Author
First Published Jan 27, 2023, 4:37 PM IST

കൊല്ലം :മകളെ ശല്യം ചെയ്യുന്നുവെന്ന രക്ഷിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ സ്റ്റേഷനിലേക്ക് പൊലീസ് വിളിച്ച് വരുത്തിയ യുവാവ്  ജീവനൊടുക്കി. ചവറ സ്വദേശി അശ്വന്താണ് (21) മരിച്ചത്. മകളെ ശല്യം ചെയ്യുന്നുവെന്ന പൊലീസ് ക്യാമ്പിലെ അസിസ്റ്റന്റ് കമാന്റ് ഓഫീസറുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഇന്നലെ അശ്വന്തിനെ ചവറ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തിയിരുന്നു. അശ്വന്തിൽ നിന്ന് വിവരങ്ങൾ ചോദിച്ചറിയുന്ന സമയത്ത് പെൺകുട്ടി ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. അതിന് ശേഷം രണ്ട് മണിക്കൂറോളം സ്റ്റേഷനിലിരുത്തി ചോദ്യം ചെയ്ത ശേഷമാണ് അശ്വന്തിനെ പൊലീസ് വിട്ടയച്ചത്. ഇന്ന് രാവിലെ വീണ്ടും ഹാജരാകണമെന്നും നിർദ്ദേശമുണ്ടായിരുന്നു.  എന്നാൽ ഈ വിവരമൊന്നും അശ്വന്തിന്റെ വീട്ടുകാർക്ക് അറിയില്ലായിരുന്നു. രാത്രി 10.30 ന് സുഹ്യത്തുകളാണ് അശ്വന്തിനെ വീട്ടിൽ എത്തിച്ചത്. ഇന്ന് രാവിലെ 7 മണിയോടെയാണ് അശ്വന്തിനെ വീട്ടിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്.

പെൺകുട്ടിയെ ശല്യം ചെയ്തതല്ലെന്നും പെൺകുട്ടിയും അശ്വന്തും പ്രണയത്തിലായിരുന്നുവെന്നാണ് സുഹൃത്തുക്കളിൽ നിന്നും ലഭിക്കുന്ന വിവരം. ബന്ധുക്കൾ അസ്വന്തിന്റെ മൃതദേഹവുമായി ചവറ പൊലീസ് സ്റ്റേഷനുപരോധിക്കുകയാണ്. യുവാവിന്റെ മരണത്തിൽ അന്വേഷണം വേണമെന്നാണ് ആവശ്യം. 

പൊതിച്ചോറിലെ സ്നേഹക്കത്തെഴുതിയത് ആരാണ്? പ്രതീക്ഷയാണ്, നേരിട്ട് കാണാൻ ആ​ഗ്രഹമെന്ന് കുറിപ്പ് കിട്ടിയ അധ്യാപകന്‍

 

Follow Us:
Download App:
  • android
  • ios