മഞ്ചേശ്വരം: കാസര്‍ഗോഡ് മഞ്ചേശ്വരത്ത് യുവാവിനെ അജ്ഞാതസംഘം വെടിവച്ചു. ബദിയെടുക്ക സ്വദേശി സിറാജുദ്ധീനാണ് വെടിയേറ്റത്. 

ബുധനാഴ്ച രാത്രി മഞ്ചേശ്വരം ഹൊസങ്കടിയിൽ ആണ് വെടിവെപ്പ് ഉണ്ടായത്. പിന്നിൽ ഗുണ്ടാ സംഘം ആണെന്നാണ് സൂചന. വെടിയേറ്റ സിറാജുദ്ധീനെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത് വെടിവച്ചവര്‍ തന്നെയാണെന്നാണ് നിഗമനം. ഇവര്‍ പിന്നീട് രക്ഷപ്പെട്ടു. 

സിറാജുദ്ധീന്‍റെ കഴുത്തിനാണ് വെടിയേറ്റത്. ആരോഗ്യനില ഗുരുതരമായതോടെ ഇയാളെ മംഗളൂരുവില്‍ നിന്ന് എറണാകുളം അമൃത ആശുപത്രിയിലേക്ക് മാറ്റി.