ഇന്നലെയാണ് ചലാവദി പാളയ മുൻ കൗൺസിലർ രേഖ കദിരേഷിനെ ബൈക്കിലെത്തിയ രണ്ടുപേർ വെട്ടിക്കൊന്നത്. ഇവരുടെ ഭർത്താവും 2018 ൽ സമാന രീതിയിൽ കൊല്ലപ്പെട്ടിരുന്നു. 

ബെംഗളുരു: ബെംഗളൂരുവില്‍ ഇന്നലെ പട്ടാപകല്‍ മുന്‍ വനിതാ കൗൺസിലറെ വെട്ടിക്കൊന്ന സംഭവത്തിന്‍റെ ദൃശ്യങ്ങൾ പുറത്ത്. ക്രൂരമായ കൊലപാതകം നടക്കുന്ന സമയത്ത് പ്രദേശത്തുണ്ടായിരുന്ന ഒരാൾ മൊബൈലില്‍ പകർത്തിയ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ദൃശ്യങ്ങളിലുള്ള രണ്ട് യുവാക്കളെയും പൊലീസ് പിടികൂടി.

പിടികൂടുന്നതിനിടെ തങ്ങളെ ആക്രമിച്ച യുവാക്കളെ വെടിവച്ചാണ് പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു. സമാന രീതിയില്‍ 2018ല്‍ കൊല്ലപ്പെട്ട കൊല്ലപ്പെട്ട രേഖ കതിരേഷിന്‍റെ ഭർത്താവിന്‍റെ കൂട്ടാളികളായിരുന്നവരാണ് രണ്ട് യുവാക്കളും. മുന്‍ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് നിഗമനം. ഇന്നലെയാണ് ചലാവദി പാളയ മുൻ കൗൺസിലർ രേഖ കദിരേഷിനെ ബൈക്കിലെത്തിയ രണ്ടുപേർ വെട്ടിക്കൊന്നത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona