തുടർന്ന് മെസഞ്ചർ വഴി സന്ദേശം അയക്കുകയും ചിത്രങ്ങളും വാങ്ങുകയും ചെയ്തു. ഇതിനു ശേഷം വീട്ടിലെത്തി പീഡിപ്പിക്കുകയായിരുന്നുവെന്ന് കട്ടപ്പന പൊലീസ് പറഞ്ഞു. തുടർന്ന്  സുഹൃത്തുക്കളായ ആൽബിനും, എബിനും യുവതിയുടെ നമ്പർ കൈമാറി

ഇടുക്കി: ഭിന്നശേഷിക്കാരിയായ യുവതിയെ പീഡിപ്പിച്ച കേസിൽ സഹോദരങ്ങളടക്കം നാല് പേർ അറസ്റ്റിൽ. സാമൂഹ്യ മാധ്യമത്തിലൂടെ പരിചയം സ്ഥാപിച്ചാണ് പ്രതികൾ യുവതിയെ പീഡിപ്പിച്ചത്. കട്ടപ്പന മാട്ടുക്കട്ട അമ്പലത്തിങ്കൽ എബിൻ, സഹോദരൻ ആൽബിൽ, മാട്ടുക്കട്ട കുന്നപ്പള്ളിമറ്റം റെനിമോൻ, ചെങ്കര തുരുത്തിൽ റോഷൻ എന്നിവരാണ് അറസ്റ്റിലായത്. 26 വയസുള്ള യുവതിയാണ് ക്രൂര പീഡനങ്ങൾക്ക് ഇരയായത്. വിവാഹിതയായ യുവതിയുമായി റെനി മോനാണ് ആദ്യം അടുപ്പം സ്ഥാപിച്ചത്.

തുടർന്ന് മെസഞ്ചർ വഴി സന്ദേശം അയക്കുകയും ചിത്രങ്ങളും വാങ്ങുകയും ചെയ്തു. ഇതിനു ശേഷം വീട്ടിലെത്തി പീഡിപ്പിക്കുകയായിരുന്നുവെന്ന് കട്ടപ്പന പൊലീസ് പറഞ്ഞു. തുടർന്ന് സുഹൃത്തുക്കളായ ആൽബിനും, എബിനും യുവതിയുടെ നമ്പർ കൈമാറി. പിന്നാലെ ഇവരും വീട്ടിലെത്തി യുവതിയെ പീഡനത്തിനിരയാക്കി. ഫോൺ വഴി യുവതിയുമായി പരിചയത്തിലായിരുന്ന ചെങ്കര സ്വദേശി റോഷൻ യുവതിയെ കട്ടപ്പനയിൽ നിന്ന് വാഹനത്തിൽ കയറ്റി താൻ ജോലി ചെയ്തിരുന്ന നെടുങ്കണ്ടത്തെ റൂമിലെത്തിച്ചാണ് പീഡിപ്പിച്ചത്.

ഈ ദിവസം വീട്ടിൽ നിന്ന് അമ്മ വീട്ടിലേക്കെന്നു പറഞ്ഞ് പോയ യുവതി അവിടെ എത്താതിരുന്നതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിഞ്ഞത്. തുടർന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. സൈബർ സെല്ലിൻ്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പൊലീസ് പ്രതികളിലേക്കെത്തിയത്.

കഴിഞ്ഞ നാലു മാസത്തിനിടയിൽ പല തവണ പ്രതികൾ പെൺകുട്ടിയെ പീഡനത്തിനിരയാക്കിയിരുന്നു. റെനിമോനെ പത്തനംത്തിട്ടയിൽ ജോലി ചെയ്തിരുന്ന ബാറിൽ നിന്നും മറ്റുള്ളവരെ വീട്ടിൽ നിന്നുമാണ് പിടികൂടിയത്. കേസിൽ കൂടുതൽ പ്രതികളുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

കോട്ടയത്ത് പതിനേഴുകാരിയെ പീഡിപ്പിക്കാൻ ശ്രമം; അയൽവാസിക്കെതിരെ പരാതി

കോട്ടയം: പട്ടികജാതി വിഭാഗത്തിൽ പെട്ട പതിനേഴുകാരിയെ പീഡിപ്പിക്കാൻ ശ്രമമെന്ന് പരാതി. കോട്ടയം പൂവത്തോടാണ് സംഭവം. ഇന്നലെ ഉച്ചയ്ക്ക് വീട്ടിൽ ആളില്ലാത്ത സമയത്താണ് പ്രതി പെൺകുട്ടിയുടെ വീട്ടിലെത്തിയത്. അയൽവാസി ടോമിക്കെതിരെ പെൺകുട്ടി പാലാ പൊലീസിൽ പരാതി നൽകി. നേരത്തെയും പലതവണ ഇയാൾ പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ചിരുന്നു. പാലാ പൊലീസ് അന്വേഷണം തുടങ്ങി. 

Read Also: നഷ്ടമായത് പിഞ്ചുകുഞ്ഞിന്റെയടക്കം 2 ജീവൻ; ഒടുവിൽ മൂന്നാര്‍- ഗ്യാപ്പ് റോഡിൽ ക്രാഷ് ബാരിയര്‍ സ്ഥാപിക്കാൻ അധികൃതർ

മൂന്നാര്‍- ഗ്യാപ്പ് റോഡ് ഭാഗത്തെ അപകടം കുറയ്ക്കാന്‍ ക്രാഷ് ബാരിയര്‍ സ്ഥാപിച്ച് ദേശീയപാത അധികൃതര്‍. കഴിഞ്ഞ ദിവസം ഒരു കുടംബത്തിലെ പിഞ്ചുകുട്ടിയടക്കം രണ്ട് പേര്‍ മരണപ്പെട്ടതോടെയാണ് പാതയോരങ്ങളിലെ അപകട മേഖലകളില്‍ അധിക്യതര്‍ ബാരിക്കേടുകള്‍ സ്ഥാപിക്കാന്‍ ആരംഭിച്ചത്. ടൂറിസം മേഖലയായ മൂന്നാറിലേക്ക് വിനോദ സഞ്ചാരികളുടെ കടന്നുവരവ് വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം തമിഴ്‌നാട്ടിലേക്കുള്ള യാത്രാക്ലേശം കുറയ്ക്കുന്നതിനാണ് ദേശീയപാത അധിക്യതര്‍ കൊച്ചി - ധനുഷ്‌കോടി ദേശീയപാത വികസനം യാഥാര്‍ഥ്യമാക്കാനുള്ള പണികള്‍ ആരംഭിച്ചത്.

രണ്ട് വര്‍ഷം കൊണ്ട് പണികള്‍ പൂര്‍ത്തിയാക്കുകയായിരുന്നു ലക്ഷ്യം. ഇതിന്റെ ഭാഗമായി മൂന്നാര്‍ മുതല്‍ ബോഡിമെട്ട് വരെയുള്ള ഭാഗങ്ങളില്‍ വീതികൂട്ടാനുള്ള നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിച്ചു. പാറകള്‍ പൊട്ടിച്ചും മണ്ണിടിച്ചും നടത്തിയ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നീണ്ടുപോയിരുന്നു. ഏറെ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇപ്പോൾ അന്തിമ ഘട്ടത്തിലാണ്. പല ഭാഗങ്ങളിലും ടാറിം​ഗ് ജോലികള്‍ പൂര്‍ത്തിയാക്കുകയും വീതീ കൂട്ടുകയും ചെയ്തു.

എന്നാല്‍, വീതി കൂട്ടിയ ഭാഗങ്ങളിലെ ചെരുവുകളില്‍ വിനോദ സഞ്ചാരികളുടെ വാഹനങ്ങള്‍ അപകടപ്പെടുന്നത് പതിവാകുകയാണ്. കനത്ത മൂടല്‍ മഞ്ഞും അമിത വേഗതയുമാണ് അപകടങ്ങള്‍ക്ക് വഴിയൊരുക്കുന്നത്. കഴിഞ്ഞ ദിവസം അയൽ സംസ്ഥാനത്തുനിന്ന് മൂന്നാര്‍ കാണാനെത്തിയ ഒന്‍പതു പേരടങ്ങുന്ന സംഘം സഞ്ചരിച്ച വാഹനം ഗ്യാപ്പ് റോഡില്‍ അപകടത്തില്‍പ്പെടുകയും പിഞ്ചുകുഞ്ഞടക്കം രണ്ടുപേര്‍ മരിക്കുകയും ചെയ്തു. ഇതോടെയാണ് അപകടങ്ങള്‍ കുറയ്ക്കാന്‍ ക്രാഷ് ബാരിയര്‍ സ്ഥാപിക്കാന്‍ ദേശിയ പാത അധിക്യതര്‍ നടപടികള്‍ ആരംഭിച്ചത്. ഗ്യാപ്പ് റോഡിലെ നിരവധി ഭാഗങ്ങളില്‍ ഇതിനോടകം ക്രാഷ് ബാരിയറുകള്‍ സ്ഥാപിച്ച് കഴിഞ്ഞു.