Asianet News MalayalamAsianet News Malayalam

കോട്ടയം ഏറ്റുമാനൂരിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാല് പേർ പിടിയിൽ

പണമിടപാടിന്റെ പേരില്‍ യുവാവിനോട് ഇവർക്ക് മുൻവൈരാഗ്യം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് ഇവർ സംഘം ചേർന്ന് യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചത്

Four held for murder attempt in kottayam Ettumanoor etj
Author
First Published Oct 30, 2023, 8:45 AM IST

ഏറ്റുമാനൂര്‍: കോട്ടയം ഏറ്റുമാനൂരിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വൈക്കം സ്വദേശികളായ അർജുൻ, ശ്രീജിത് എന്നിവരെയും മാഞ്ഞൂർ സ്വദേശികളായ അഭിജിത്ത് രാജു , അജിത്കുമാർ എന്നിവരെയുമാണ് ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർ സംഘം ചേർന്ന് 25-ആം തീയതി രാത്രി 9:30 മണിയോടുകൂടി നീണ്ടൂർ ഭാഗത്തുള്ള ബാറിന് സമീപം വച്ച് നീണ്ടൂർ സ്വദേശിയായ യുവാവിനെ മർദ്ദിക്കുകയും കത്തികൊണ്ട് കുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു.

ഇത് തടയാൻ ശ്രമിച്ച ഇയാളുടെ സുഹൃത്തിനെയും ഇവർ സംഘം ചേർന്ന് മർദ്ദിച്ചിരുന്നു. പണമിടപാടിന്റെ പേരില്‍ യുവാവിനോട് ഇവർക്ക് മുൻവൈരാഗ്യം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് ഇവർ സംഘം ചേർന്ന് യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചത്. ആക്രമണത്തിന് പിന്നാലെ ഇവർ സംഭവസ്ഥലത്തുനിന്ന് കടന്നു കളയുകയായിരുന്നു.

സമാനമായ മറ്റൊരു സംഭവത്തില്‍ കോട്ടയം കുറവിലങ്ങാട് പണത്തിനുവേണ്ടി യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മുട്ടുചിറ സ്വദേശി അനന്തു പ്രദീപ് , തിരുവാർപ്പ് സ്വദേശി സുബിൻ സുരേഷ്, നാട്ടകം സ്വദേശി അജിത്ത് പി.രാജേന്ദ്രൻ , തിരുവല്ല സ്വദേശി സാബു പോത്തൻ എന്നിവരെയാണ് കുറവിലങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Follow Us:
Download App:
  • android
  • ios