Asianet News MalayalamAsianet News Malayalam

ആയുധങ്ങളുമായി എത്തുന്ന 'അണ്ടർവെയർ ഗ്യാംഗ്', അടിച്ചുമാറ്റിയത് സ്വർണവും വാഴക്കുലയും, ഭീതിയിൽ ജനം

മലേഗാവിലെ കോളേജിലും സമീപത്തെ വീട്ടിലും നിന്നായി ഇവർ മോഷ്ടിച്ചത് അഞ്ച് ലക്ഷം രൂപയുടെ സ്വർണവും വാഴക്കുലയുമാണ് മോഷ്ടിച്ചത്

Four member underwear gang stoles lakh worth gold and bananas in maharashtra
Author
First Published Sep 3, 2024, 11:46 AM IST | Last Updated Sep 3, 2024, 11:46 AM IST

മുംബൈ: ഗൌൺ ഗ്യാംഗ്, ജട്ടി ഗ്യാംഗ്, അണ്ടർവെയർ ഗ്യാംഗ് എന്നിങ്ങനെ വിവിധ ഭാവങ്ങളിൽ മോഷണത്തിനെത്തുന്നത് ആയുധധാരികൾ. കയ്യിൽ കിട്ടുന്നതെന്തും അടിച്ച് മാറ്റുന്ന മോഷ്ടാക്കളെ ഭയന്ന് ജീവിക്കേണ്ട അവസ്ഥയിൽ ജനം. അടിവസ്ത്രം മാത്രം വേഷം, മുഖം മൂടി മോഷണം നടത്തുന്നവർ ഭീതി പരത്തുന്ന സാഹചര്യമാണ് മലേഗാവിൽ. മഹാരാഷ്ട്രയിലെ മലേഗാവിലാണ് അണ്ടർവെയർ മാത്രം ധരിച്ചെത്തുന്ന മോഷ്ടാക്കളുടെ ദൃശ്യം സിസിടിവിയി പതിഞ്ഞിരുന്നു.  ഇന്നലെ  രാത്രിയിൽ മലേഗാവിലെ കോളേജിലും സമീപത്തെ വീട്ടിലും നിന്നായി ഇവർ മോഷ്ടിച്ചത് അഞ്ച് ലക്ഷം രൂപയുടെ സ്വർണവും വാഴക്കുലയുമാണ് മോഷ്ടിച്ചത്. 

നാല് പേരടങ്ങുന്ന സംഘത്തിന്റെ ദൃശ്യങ്ങളാണ് സിസിടിവിയിൽ നിന്ന് ലഭിച്ചിട്ടുള്ളത്. ആയുധങ്ങളുമായി എത്തിയാണ് ഇവരുടെ ആക്രമണമെന്നതാണ് ആളുകളെ ഭീതിയിലാക്കുന്നത്. പരസ്പരം ബന്ധമുള്ള ഒന്നിലേറെ സംഘമാണ് മോഷണത്തിന് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്. ജട്ടി, ബനിയൻ ഗ്യാംഗ് എന്നാണ് സംഘത്തെ പൊലീസ് വിളിക്കുന്നത്. കേസ് അന്വേഷണത്തെ വഴി തെറ്റിക്കാനാണ് ഈ വസ്ത്രധാരണമെന്നാണ് പൊലീസ് അന്തർദേശീയ മാധ്യമങ്ങളോട് വിശദമാക്കുന്നത്. നേരത്തെ ഗൌൺ ധരിച്ചെത്തിയ സംഘം കൊള്ളയടിച്ചതിന് പിന്നാലെയാണ് ജട്ടി ഗ്യാംഗിന്റെ കവർച്ച. ക്ഷേത്രത്തിലെ ഭണ്ഡാരം അടക്കമാണ് ഗൌൺ ഗ്യാംഗ് മോഷ്ടിച്ചത്. 

സിസിടിവി ദൃശ്യങ്ങളടക്കം തെളിവായി ഉണ്ടെങ്കിലും അക്രമി സംഘത്തിന് പേരിട്ടതല്ലാതെ മറ്റ് നടപടികളൊന്നും പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടാകാത്തത് നാസിക് മേഖലയിലെ നാട്ടുകാരെ വലിയ രീതിയിലാണ് ആശങ്കയിലാക്കുന്നത്. മറ്റൊരു സംഭവത്തിൽ മാല മോഷണ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ നിന്നായി 17.5 ലക്ഷത്തിന്റെ സ്വർണമാണ് പൊലീസ് പിടികൂടിയത്. 14 തവണയാണ് ഇവർ സംഘടിതമായി മോഷണം നടത്തിയത്. പ്രായപൂർത്തി ആകാത്തവർ ഉൾപ്പെടെയുള്ളവരെ ഉൾപ്പെടുത്തിയായിരുന്നു മാലപൊട്ടിക്കൽ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios