കൊല്ലത്ത് യുവാവിനെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസ്; നാല് പേർ അറസ്റ്റില്‍
മരങ്ങാട്ട്മുക്ക് സ്വദേശി ഷാല്‍, കരുനാഗപ്പള്ളി കോഴിക്കോട് സ്വദേശി പ്രസാദ്, ചവറ സ്വദേശി ഷാനവാസ്, അയണിവേലിക്കുളങ്ങര സ്വദേശി ആഷിഖ് എന്നിവരാണ് കരുനാഗപ്പള്ളി പൊലീസിന്‍റെ പിടിയിലായത്.
കൊല്ലം: കൊല്ലം കരുനാഗപ്പള്ളിയിൽ യുവാവിനെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിൽ നാല് പേർ അറസ്റ്റില്‍. മരങ്ങാട്ട്മുക്ക് സ്വദേശി ഷാല്‍, കരുനാഗപ്പള്ളി കോഴിക്കോട് സ്വദേശി പ്രസാദ്, ചവറ സ്വദേശി ഷാനവാസ്, അയണിവേലിക്കുളങ്ങര സ്വദേശി ആഷിഖ് എന്നിവരാണ് കരുനാഗപ്പള്ളി പൊലീസിന്‍റെ പിടിയിലായത്.
കരുനാഗപ്പള്ളി, കോഴിക്കോട്, എസ് വി മാര്‍ക്കറ്റിന് സമീപം താമസിക്കുന്ന രാംരാജിനെയാണ് പ്രതികള്‍ വെട്ടിക്കൊല്ലാൻ ശ്രമിച്ചത്. രാംരാജിന്‍റെ ബന്ധുവായ സുമേഷ് ഭാര്യയോടൊപ്പം ബൈക്കില്‍ പോയപ്പോള്‍ അക്രമി സംഘത്തില്‍ ഉള്‍പ്പെട്ട നസീര്‍ ബൈക്കില്‍ പുറകെ വന്ന് നിരന്തരം ഹോണ്‍ അടിച്ചതുമായി ബന്ധപ്പെട്ട് സുമേഷും നസീറും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായി. ഇതില്‍ രാംരാജ് സുമേഷിന്‍റെ പക്ഷം ചേര്‍ന്ന് സംസാരിച്ചതിലുള്ള വിരോധമാണ് അക്രമത്തിലേക്ക് നയിച്ചത്. ഈ വിരോധത്തില്‍ തിരുവോണ ദിവസം അതിരാവിലെ സുഹൃത്തിനൊപ്പം റോഡില്‍ സംസാരിച്ചുകൊണ്ട് നില്‍ക്കുകയായിരുന്ന രാംരാജിനെ പത്തോളം പേരടങ്ങുന്ന അക്രമി സംഘം മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. തലയിലും, കൈയ്യിലും, തോളിലും വെട്ട്കൊണ്ട് തറയില്‍വീണ രാംരാജിനെ പ്രതികള്‍ ചേര്‍ന്ന് അടിച്ചും ചവിട്ടിയും പരിക്കേല്‍പ്പിക്കുകയായിരുന്നു. മറ്റ് പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി.