തിരുവനന്തപുരം: ഉന്നത ഉദ്യോഗസ്ഥന്‍ ചമഞ്ഞ് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ ആള്‍ തിരുവനന്തപുരത്ത് പൊലീസ് പിടിയിലായി. നിരവധി വ്യാജ തിരച്ചറിയല്‍ രേഖകളാണ് ഇയാളുടെ വീട്ടില്‍ നിന്ന് പിടിച്ചെടുത്തത്.

നാലഞ്ചിറ സ്വദേശി ജോയി തോമസാണ് പൊലീസ് പിടിയിലായത്. ജോലി വാഗ്ദാനം ചെയ്താണ് ഇയാള്‍ തട്ടിപ്പ് നടത്തിയിരുന്നത്. വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥനെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ആളുകളെ കബളിപ്പിച്ചിരുന്നത്. ലക്ഷങ്ങളാണ് പരലര്‍ക്കും നശ്ടമായത്. 

നിരവധി വ്യാജ തിരച്ചറിയില്‍ കാര്‍ഡുകളും ഇയാള്‍ തയ്യാറാക്കിയിരുന്നു. വിവിധ പൊലീസ് ഉദ്യോഗസ്ഥരുടെ യൂണിഫോമുകളും ഇയാളുടെ വീട്ടില്‍ നിന്ന് പൊലീസ് കണ്ടെത്തി. തട്ടിപ്പിന് ഇരയായവര്‍ അന്വേഷിച്ച് വീട്ടിലെത്തുമ്പോള്‍ ജോയ് തോമസിന്‍റെ ചിത്രത്തില്‍ മാലയിട്ട് വച്ചിരിക്കുന്നതാണ് കാണാന്‍ കഴിഞ്ഞിരുന്നത്. മരിച്ചുപോയെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടിയാണ് ഇങ്ങനെ ചെയ്തിരുന്നത്. 

മണ്ണന്തല പൊലീസിന് നിരവധി പരാതികളാണ് കിട്ടിയത്. തുടര്‍ന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഇയാല്‍ പിടിയാലായത്. ജോയ് തോമസിനെതിരെ മുന്പും തട്ടിപ്പ് കേസുകള്‍ നിലിവിലുണ്ടെന്നും അതെല്ലാം വിശദമായി അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചു.