പൊലീസ് സ്ഥലത്തെത്തി പരിധോധന നടത്തി. സ്ത്രീകൾ നടത്തുന്ന കടയിൽ സാധനം വാങ്ങാനെത്തിയ യുവാവിനാണ് മർദ്ദനമേറ്റത്. 

തിരുവനന്തപുരം : തിരുവനന്തപുരം നഗരത്തിൽ യുവാവിനെ സംഘം ചേർന്ന് മർദിച്ചു. ചിപ്സ് കടയിൽ സാധനം വാങ്ങാനെത്തിയ യുവാവിന് നേരെയാണ് ആക്രമണമുണ്ടായത്. തമ്പാനൂരിന് സമീപമാണ് അതിക്രമം നടന്നത്. സമീപത്തെ ഹോട്ടലിൽ റൂമെടുത്ത് മദ്യപിച്ച സംഘമാണ് യുവാവിനെ ആക്രമിച്ചത്. മർദ്ദനമേറ്റയാളുടെ പേര് വിവരങ്ങൾ വ്യക്തമല്ല. പൊലീസ് സ്ഥലത്തെത്തി പരിധോധന നടത്തി. സ്ത്രീകൾ നടത്തുന്ന കടയിൽ സാധനം വാങ്ങാനെത്തിയ യുവാവിനാണ് മർദ്ദനമേറ്റത്. 

Read More : തിരുവനന്തപുരത്ത് യുവാവിനെ വീട്ടിൽ കയറി ആക്രമിച്ച് അഞ്ചംഗ സംഘം, കാലിന് ഗുരുതര പരിക്ക്