കുടുംബത്തെ ബന്ദിയാക്കി 3 സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്തു, ഇതര സംസ്ഥാന തൊഴിലാളികളോട് കൊടുംക്രൂരത ഹരിയാനയിൽ
കുടുംബാംഗങ്ങളെ ബന്ദികളാക്കിയ ശേഷമായിരുന്നു ഈ സംഘം സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്തത്

ചണ്ഡീഖഡ്: ആയുധങ്ങളുമായി എത്തിയ സംഘം വീട്ടിൽ കയറി മൂന്ന് സ്ത്രീകളെ കൂട്ട ബാത്സംഗം ചെയ്തു. ഹരിയാനയിലാണ് ഇതര സംസ്ഥാന തൊഴിലാളി കുടുംബത്തോട് കൊടും ക്രൂരത നടന്നത്. അതിക്രമം നടത്തിയത് നാല് പേരടങ്ങുന്ന സംഘമാണെന്നാണ് വിവരം. കുടുംബാംഗങ്ങളെ ബന്ദികളാക്കിയ ശേഷമായിരുന്നു ഈ സംഘം സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്തത്. മുഖംമൂടി അണിഞ്ഞെത്തിയ 4 അംഗ സംഘമാണ് ക്രൂരത നടത്തിയതെന്നാണ് വിവരം. 24 , 25 , 35 വയസ്സുള്ള സ്ത്രീകളാണ് ഈ സംഘത്തിന്റെ അക്രമത്തിന് ഇരയായത്. ഇവിടെ നിന്നും പണവും വിലപിടിപ്പുള്ള ആഭരണങ്ങളും കവർന്നെടുക്കുകയും ചെയ്തിട്ടുണ്ട്.
ഹരിയാനയിലെ പാനിപ്പത്തിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. ആയുധങ്ങുമായി എത്തിയ 4 അംഗ സംഘമാണ് അതിക്രമം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. ഇതര സംസ്ഥാന തൊഴിലാളികളുടെ കുടുംബമാണ് അതിക്രമത്തിന് ഇരയായതെന്നും പൊലീസ് വിവരിച്ചു. പ്രതികളെ ഉടൻ പിടികൂടുമെന്നും അന്വേഷണം ഊർജ്ജിതമാണെന്നും പൊലീസ് വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഈ നാലംഗ സംഘം പാനിപ്പത്തിൽ മറ്റൊരിടത്ത് ഒരു സ്ത്രീയെ കൊലപ്പെടുത്തിയെന്നും റിപ്പോർട്ടുകളുണ്ട്. 3 സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്തതിന് അടുത്തായി ഒരു 41 വയസുകാരിയായ സ്ത്രീയെ ആണ് ഈ സംഘം കൊലപ്പെടുത്തിയതെന്നാണ് വിവരം. മോഷണശ്രമത്തിനിടെയാണ് ഇവിടെ 41 കാരിയായ സ്ത്രീ കൊല്ലപ്പെട്ടതെന്നാണ് വിവരം. ഇതും മുഖംമൂടി ധരിച്ച 4 അംഗ സംഘം തന്നെയാണെന്നാണ് വ്യക്തമാകുന്നത്. പാനിപത്തിലെ ഞെട്ടിക്കുന്ന രണ്ട് സംഭവങ്ങളിലും കേസെടുത്തെന്നും ഈ രണ്ട് സംഭവങ്ങളും ഒരേ സംഘമാണെന്നുമുള്ള നിഗമനമാണുള്ളതെന്നുമാണ് പൊലീസ് പറയുന്നത്.
അന്വേഷണത്തിനായി ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് കൃഷൻ കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ട്. കൃഷൻ കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം സംഭവസ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. ഫോറൻസിക് സംഘവും സ്ഥലത്തെത്തി സൂക്ഷ്മ പരിശോധന നടത്തിയിട്ടുണ്ട്. രണ്ട് സംഭവങ്ങളുമായി ബന്ധപ്പെട്ട് സുപ്രധാന തെളിവുകൾ പൊലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.