മുസഫർനഗര്‍: ബേഡി ഗ്രാമത്തിൽ കൂട്ടബലാത്സംഗത്തിനിരയായ 24കാരി ജീവനൊടുക്കി. കഴിഞ്ഞ വർഷം ബലാത്സംഗത്തിനിരയായ യുവതിയാണ് വീടിനുള്ളിൽ തൂങ്ങിമരിച്ചത്.

ഭീഷണിയും സമ്മർദ്ദവും താങ്ങാനാവാതെയാണ് യുവതി ആത്മഹത്യ ചെയ്തതെന്നാണ് ആക്ഷേപം. ആത്മഹത്യാകുറിപ്പില്‍ പ്രതികളുടെ പേരുകള്‍ എഴുതിയതായി പൊലീസ്​ അറിയിച്ചു.

ബലാത്സംഗ കേസില്‍ പിടിയിലായവർ ഇപ്പോൾ ജാമ്യത്തിലാണ്. ഇവർ മകളെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായും സഹിക്ക വയ്യാതെയാണ് ആത്മഹത്യയെന്നും കുടുംബം നല്‍കിയ പുതിയ പരാതിയില്‍ പറയുന്നു.