തിരുവനന്തപുരം: തിരുവനന്തപുരത്ത് മംഗലപുരം കാരമുട്ടിൽ യുവതിക്ക് നേരെ ആസിഡ് ആക്രമണം. വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന യുവതിയുടെ മുഖത്തേക്ക് ആസിഡ് ഒഴിക്കുകയായിരുന്നു. പുലര്‍ച്ചെ മൂന്ന് മണിക്ക് ജനൽ ഗ്ലാസ് പൊട്ടിച്ചാന്ന് അക്രമി യുവതിയുടെ മുഖത്ത് ആസിഡൊഴിച്ചത്.

സംഭവത്തിൽ യുവതിയുടെ സുഹൃത്ത് വിനീഷ് പൊലീസ് പിടിയിലായി.യുവതിയുടെ പരാതിയിൽ വിനീഷിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ആസിഡ് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ യുവതിയെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.